ആധാര്‍ കര്‍ശന നിയന്ത്രണങ്ങളോടെ, മൊബൈല്‍ നമ്പറും ബാങ്കുമായും ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല..!


അവസാനം ആധാറിന് നിയന്ത്രണങ്ങളോടെ സുപ്രീം കോടതിയുടെ അംഗീകാരം. ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇനി ബാങ്ക് അക്കൗണ്ടിലും മൊബൈല്‍ നമ്പറിലും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ട ആവശ്യമില്ല. അതു പോലെ പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലോ പുതിയ സിം കാര്‍ഡ് എടുക്കണമെങ്കിലോ ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നില്ല. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ മതിയാകും. മൊബൈല്‍ കമ്പനിക്ക് ആധാര്‍ കാര്‍ഡിന് ആവശ്യമില്ലന്ന് കോടതി വ്യക്തമാക്കി.

Advertisement

ആധാര്‍ വിവരങ്ങള്‍

മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യകയ്ക്കും സ്വാതന്ത്ര്യത്തിനും സ്വയംഭരണാവകാശത്തിനും നേരെയുളള കടുത്ത ഭീക്ഷണിയാണ്. നിലവില്‍ മൊബൈല്‍ സേവനദാദാക്കള്‍ ശേഖരിച്ചിട്ടുളള ഉപയോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ മുഴുവനും ഇല്ലാതാക്കണം എന്നും വ്യക്തമാക്കി.

Advertisement
ബയോമെട്രിക് ഡേറ്റ

എന്നാല്‍ PAN നുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി സൂചിപ്പിച്ചു. യുജിസി, NEET, CBSE എന്നീ പരീക്ഷകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിലും ആധാര്‍ നിര്‍ബന്ധമില്ല. കോടതി അനുമതി കൂടാതെ ബയോമെട്രിക് ഡേറ്റ ഒരു ഏജന്‍സികളിലും പങ്കു വയ്ക്കരുതെന്നും കോടതി പറഞ്ഞു.

പുതിയ സിം കാര്‍ഡ്

പുതിയ സിം കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മൊബൈല്‍ സിം കാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലന്ന് കഴിഞ്ഞ മേയ് മാസത്തില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്ത പൗരന്‍മാര്‍ക്ക് ഇതൊരു ആശ്വാസമാണ്. പ്രത്യേകിച്ച് NRI കള്‍ക്കും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദേശികള്‍ക്കും.

ഈ വിഷയം

ഇവര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ വിഷയം ഗൗരവമായി എടുത്ത ഗവണ്‍മെന്റിന് പ്രത്യേക നന്ദി.

വിപ്ലവം സൃഷ്ടിക്കാന്‍ എത്തുന്നു ജിയോ 5ജി, അറിയേണ്ട പ്രധാന കാര്യങ്ങള്‍..!

Best Mobiles in India

English Summary

No need to link your Aadhaar with your bank accounts and mobile number, says Supreme Court