നോബിള്‍ സ്‌കിയോഡോ 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ആന്‍ഡ്രോയ്ഡ് ടിവി ഇന്ത്യയില്‍; വില 16999 രൂപ


ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണി അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഷവോമി അടക്കിവാഴുന്ന സ്മാര്‍ട്ട് ടിവി വിപണിയിലേക്കാണ് നോബിള്‍ സ്‌കിയോഡോ എത്തിയിരിക്കുന്നത്. കമ്പനി പുറത്തിറക്കിയിരിക്കുന്ന 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ടിവിയുടെ പ്രധാന സവിശേഷത ഇന്റലിജന്റ് യുഐ ആണ്. വില 16999 രൂപ. രാജ്യത്തെമ്പാടുമുള്ള റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ടിവി ലഭിക്കും.

Advertisement

NB39INT01 എന്ന മോഡല്‍ നമ്പരില്‍ അറിയപ്പെടുന്ന ടിവി ഉയര്‍ന്ന കോണ്‍ട്രാസ്റ്റും ദൃശ്യമികവും ഉറപ്പുനല്‍കുന്നു. ഒരുകൂട്ടം ആപ്പുകളോടെ വരുന്ന ടിവി ഉപഭോക്താക്കള്‍ക്ക് മികച്ച സ്മാര്‍ട്ട് ടിവി അനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ടിവി വിവിധതരത്തില്‍ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയും.

Advertisement

നോബിള്‍ സ്‌കിയോഡോ 39 ഇഞ്ച് സ്മാര്‍ട്ട് എച്ച്ഡി ടിവിയുടെ പ്രധാന സവിശേഷതകള്‍

ടിവിയുടെ റെസല്യൂഷന്‍ 366x768 ആണ്. 16.7 ദശലക്ഷം നിറങ്ങള്‍ കാഴ്ചക്കാരന് നല്‍കാന്‍ ടിവിക്ക് സാധിക്കും. അതുകൊണ്ട് തന്നെ ദൃശ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ഉപഭോക്താവിന് ഒരിക്കലും പരാതിപ്പെടേണ്ടി വരുകയില്ല. 4K UHD റെഡി ടിവിയാണിത്.

ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ടിവിയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസ്സര്‍ ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A7 CPU ആണ്. 1GB റാമും 8GB സ്‌റ്റോറേജുമാണ് മറ്റ് പ്രത്യേകതകള്‍. ഇന്‍-ബില്‍റ്റ് മിറാകാസ്റ്റ് സംവിധാനവും ഇ-ഷെയര്‍ ആപ്പും ടിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ നിന്നുള്ള വീഡിയോകളും മറ്റും ടിവിയില്‍ കാണാനാകും. ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസിന്റെ സഹായത്തോടെ ടിവി ഹോം സ്‌ക്രീനില്‍ നേരിട്ട് വീഡിയോ സ്ട്രീം ചെയ്യാനും സൗകര്യമുണ്ട്. നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, പ്രൈം തുടങ്ങിയവയില്‍ നിന്നുള്ള വീഡിയോകള്‍ ഇതില്‍ കാണാവുന്നതാണ്. മൂന്നുലക്ഷം മണിക്കൂര്‍ കാഴ്ചയാണ് ഇന്റലിജന്റ് യുഐ ഉറപ്പുനല്‍കുന്നത്.

Advertisement

10Wx10W ശബ്ദം നല്‍കാന്‍ കഴിയുന്ന രണ്ട് സ്പീക്കറുകളാണ് ടിവിയുടെ മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ തീയറ്ററില്‍ ലഭിക്കുന്ന അതേ അനുഭവം ടിവി നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, എതര്‍നെറ്റ് പോര്‍ട്ട്, വൈ-ഫൈ എന്നിവയും ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഷന്‍ സെന്‍സര്‍ റിമോട്ടാണ് ടിവിയ്‌ക്കൊപ്പമുള്ളത്. ഇതില്‍ ഇന്‍-ബില്‍റ്റ് കീബോര്‍ഡുമുണ്ട്. മോഷന്‍ സെന്‍സര്‍ ചാനലുകള്‍ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങള്‍ അനായാസമാക്കുന്നു.

ലീഗോ ബ്രിക്സിൽ നിന്നും പ്രോസ്തെറ്റിക് കൈ നിർമിച്ച് അയൺ മാൻ ആരാധകനായ പത്തൊമ്പതുകാരൻ

Best Mobiles in India

Advertisement

English Summary

Noble Skiodo 39-inch Smart HD TV With Android TV Launched in India for Rs 16,999