6000 രൂപയിൽ താഴെ ആൻഡ്രോയിഡ് 8.1ൽ നോക്കിയ 1 സ്മാർട്ട് ഫോണുകൾ


MWC 2018 നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ നോക്കിയ അവരുടെ കുറച്ചു മോഡലുകൾ MWC 2018 ൽ പുറത്തിറക്കിയിരിക്കുന്നു .ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ മുതൽ വിലകൂടിയ മോഡലുകൾവരെയാണ് നിലവിൽ നോക്കിയ പുറത്തിറക്കിയിരിക്കുന്നത് .

എന്നാൽ ഇപ്പോൾ നോക്കിയ പുറത്തിറക്കിയ മോഡലുകളിൽ എടുത്തുപറയേണ്ട ഒരു മോഡലാണ് നോക്കിയ 1 .കാരണം ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് .ഏകദേശം 6000 രൂപയ്ക്ക് താഴെയാണ് ഇതിന്റെ വിലവരുന്നത് .കൂടാതെ ഇതിനു പുതിയ അപ്പ്ഡേറ്റഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് നൽകിയിരിക്കുന്നത് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

ഡിസ്പ്ലേ & റെസലൂഷൻ

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ വർഷം നോക്കിയ പുറത്തിറക്കിയ നോക്കിയ 1 എന്ന മോഡലിന് 4.5-ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 480x854 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്പ്ലേ ആവറേജ് മാത്രമാണ് എന്നുതന്നെ പറയാം .

പ്രൊസസർ & ഓപ്പറേറ്റിംഗ് സിസ്റ്റം

Mediatek MT6737M ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .കൂടാതെ ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 .1 ആണ് .ഇത് നോക്കിയ 1 നെ സംബന്ധിച്ചടത്തോളം ഒരു നേട്ടംതന്നെയാണ് .

ആന്തരിക സവിശേഷതകൾ

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ റാം ആണ് നോക്കിയ 1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 1 സ്മാർട്ട് ഫോണിന്റെ ക്യാമറകൾ Vs ഷവോമി റെഡ്മി 5എ ഫോൺ ക്യാമറകൾ

നോക്കിയ 1 മോഡലുകളുടെ ക്യാമറകളും ആവറേജ് മാത്രമാണ് നൽകിയിരിക്കുന്നത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

എന്നാൽ നിലവിൽ ഇതെ ചിലവിൽ ഷവോമിയുടെ റെഡ്മി 5എ എന്ന മോഡലുകളിൽ 13 മെഗാപിക്സലിന്റെ ക്യാമറകൾ ഉള്ളപ്പോൾ നോക്കിയ 1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് വെറും 5 മെഗാപിക്സൽ മാത്രം .നോക്കിയ 1 നെ സംബന്ധിച്ചടത്തോളം ഷവോമി മോഡലുകൾ ഒരു വെല്ലുവിളിതന്നെയാണ് .

ഓരോ കുടുംബത്തിനും ഉപയോഗപ്രദമായ ആപ്‌സുകള്‍

ബാറ്ററി & വില

2150mAhന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 1 മോഡലുകൾ കാഴ്ചവെക്കുന്നത് .131.00ഗ്രാം ഭാരമാണ് ഈ മോഡലുകൾക്കുള്ളത് .Wi-Fi, GPS,ബ്ലൂടൂത്ത് ,FM, 3G & 4G സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ ലോകവിപണിയിലെ വില 85 ഡോളർ ആണ് .അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 6000 രൂപയ്ക്ക് താഴെ ലഭിക്കുന്നതാണ് .

Most Read Articles
Best Mobiles in India
Read More About: nokia news smartphones android

Have a great day!
Read more...

English Summary

Nokia 1, the Android Oreo (Go Edition) smartphone that was unveiled at the MWC 2018 tech show is believed to be released in India sometime early in April. From the global price tag, it looks like the smartphone will be priced around Rs. 5,000 in the country. However, there is no official confirmation for now.