നോക്കിയ 1 :ആദ്യത്തെ ആന്‍ഡ്രോയിഡ് ഓറിയോ ഗോ ഫോണ്‍ ഉടന്‍ എത്തുന്നു


കാത്തിരിക്കുന്ന നോക്കിയ 1ന്റെ സവിശേഷതകളും ഇമേജുകളും പുറത്ത്. ലോകത്തിലെ ആദ്യത്തെ ആന്‍ഡ്രോയിഡ് ഓറിയോ ഗോ ഫോണാണ് നോക്കിയ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ആദ്യമായി എത്തിയിരുന്നത്.

Advertisement

കുറഞ്ഞ ബഡ്ജറ്റില്‍ ആന്‍ഡ്രോയിഡ് ഗോ ഫോണ്‍ എച്ച്എംഡി ഗ്ലോബല്‍ ഈ വര്‍ഷത്തെ MWCയില്‍ അവതരിപ്പിക്കും. എന്നാല്‍ അതിനു മുന്‍പ് ഓണ്‍ലൈന്‍ ചൈീസ് േൈമ്രാബ്ലോഗിംഗ് സൈറ്റായ ബൈഡു സ്മാര്‍ട്ട്‌ഫോണിന്റെ ഏതാനും ചിത്രങ്ങളും സവിശേഷതകളും വെളുപ്പെടുത്തിയിട്ടുണ്ട്.

Advertisement

നോക്കിയ 1 - ചോര്‍ന്ന ഡിസൈനുകളും സവിശേഷതകളും

നോക്കിയ 1ന്റെ രണ്ട് ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. അതില്‍ ഒന്ന് നോക്കിയ ഫോണ്‍ കേസിനകത്ത് വച്ചിരിക്കുന്നതും മറ്റൊന്ന് യാഥാര്‍ത്ഥ സ്മാര്‍ട്ട്‌ഫോണായും കാണിക്കുന്നു. ഫോണിന്റെ പിന്‍ വശത്ത് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ ക്യാമറയുണ്ട്. ക്യാമറയ്ക്കു താഴെയായി നോക്കിയ ബ്രാന്‍ഡിംഗ് സ്ഥിതി ചെയ്യുന്നു.

ഡിസൈനെ കുറിച്ചു പറയുകയാണെങ്കില്‍ നോക്കിയ 2ന്റ ഏകദേശം അതേ ഡിസൈനാണ് നോക്കിയ 1നും. 720X1280 പിക്‌സല്‍ റിസൊല്യൂഷനോടൊപ്പം എച്ച്ഡി ഡിസ്‌പ്ലേ, 1ജിബി റാം, 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസര്‍ എന്നിവയുമുണ്ട. ഇന്ത്യന്‍ വില ഏകദേശം 6,550 രൂപയായിരിക്കും അല്ലെങ്കില്‍ അതിനേക്കാള്‍ കുറവായിരിക്കും.

നോക്കിയ 1 നോക്കിയ 2 താരതമ്യം

ചോര്‍ന്ന ചിത്രങ്ങള്‍ അനുസരിച്ച് നോക്കിയ 1നും നോക്കിയ 2നും സമാനമായ ഡിസൈനുകളാണ്. വിലയും ഏകദേശം ഒരു പോലെ തന്നെ.

എന്നാല്‍ ഒരു പ്രധാന സംശയം ഉയര്‍ന്നു വരുന്നത് ഇതാണ്, എന്തു ചെയ്യും നോക്കിയ, ഈ നോക്കിയ 1 ഫോണ്‍ വച്ച്?

ആദ്യത്തെ ആന്‍ഡ്രോയിഡ് ഓറിയോ (ഗോ എഡിഷന്‍) ഫോണായി കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഫോണാണ് നോക്കിയ 1. കൂടാതെ ഈ ഫോണിന്റെ പ്രധാന ലക്ഷ്യം ബില്‍റ്റ്-ഇന്‍ ഡാറ്റ മാനേജ്‌മെന്റ് ഉളളതു കൊണ്ട് മികച്ച പ്രകടനം കാഴ്ച വയ്ക്കാനും അതു പോലെ സുരക്ഷിതത്വം നില നിര്‍ത്താനും സാധിക്കും.

ആന്‍ഡ്രോയിഡ് ഗോ- മികച്ച പ്രകടനം, ഡാറ്റ മാനേജ്‌മെന്റ്

മികച്ച സോഫ്റ്റ്വയര്‍ ഉള്‍പ്പെടുത്തിയ രീതിയിലാണ് ആന്‍ഡ്രോയിഡ് ഗോ ഫോണുകള്‍ വരുന്നത്. പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഗൂഗിള്‍ ആപ്‌സുകളായ ഗൂഗിള്‍ ഗോ, ഗൂഗിള്‍ അസിസ്റ്റന്റ് ഗോ, യൂട്യൂബ് ഗോ, ഗൂഗിള്‍ മാപ്‌സ് ഗോ, ജിമെയില്‍ ഗോ, ജിബ്രോഡ്, ഗൂഗിള്‍ പ്ലേ, ക്രോം, ഫയല്‍ ഗോ ആപ്പ് എന്നിവ ഈ എട്രി ലെവല്‍ ഫോണിന്റെ പ്രവര്‍ത്തനം സുഗഗമാക്കാന്‍ സഹായിക്കുന്നു.

Source

Best Mobiles in India

English Summary

The two images leaked online, has one image showing Nokia 1 placed inside a case, while the other image shows the actual smartphone.