നോക്കിയ 2 എത്തുന്നു!


എച്ച്എംഡി ഗ്ലോബല്‍ ആണ് ഇപ്പോള്‍ നോക്കിയ ഫോണുകള്‍ വില്‍ക്കുന്നത്. ഇന്ന് അതായത് ഒക്ടോബര്‍ 31ന് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 2 ഫോണ്‍ അവതരിപ്പിക്കും.

Advertisement

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് നോക്കിയ 7 ചൈനയില്‍ അവതരിപ്പിച്ചത്. നോക്കിയയുടെ ആഗോള ചീഫ് പ്രോഡക്ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ചടങ്ങില്‍ ഇന്ത്യയിലേക്ക് വരുന്നു. അന്ന് എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 7, നോക്കിയ 2, നോക്കിയ 9 എന്നീ ഫോണുകളില്‍ ഏതെങ്കിലും ഒന്ന് അവതരിപ്പിക്കും, ഇല്ലെങ്കില്‍ മറ്റേതെങ്കിലും പുതിയ ഫോണ്‍ ആയിരിക്കും.

Advertisement

ചൈനയില്‍ ഇറങ്ങിയ നോക്കിയ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. ഈ ഫോണിന്റെ പിന്‍ വശത്ത് ഒരു ഗ്ലാസ് ബ്ലാക്ക് കവര്‍ ആണ്. പിന്‍ ബ്ലാക്ക് കവര്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കുന്ന ആദ്യത്തെ നോക്കിയ ഫോണ്‍ ആണ് നോക്കിയ 7. നോക്കിയ വ്യക്തമാക്കുന്നത്, ഗ്ലാസ് ബ്ലാക്ക് കവറിന് 3ജി ഗ്ലാസും അതില്‍ അലൂമിനിയം 7000 ഫ്രയിമും ആണെന്നാണ്, എന്നാല്‍ അത് ഉപയോഗിച്ചിരിക്കുന്നത് വാക്വം ഘടിപ്പിച്ച പ്രോസസറിലാണ്.

നോക്കിയ 7ന് 5.2 ഇഞ്ച് ഡിസ്‌പ്ലേ, 1080p റസൊല്യൂഷന്‍, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍ എന്നിവയാണ്. രണ്ട് വേരിയന്റിലാണ് നോക്കിയ 7 എത്തിയിരിക്കുന്നത്. ഒന്ന് 6ജിബി റാം വേരിയന്റിലും മറ്റൊന്ന് 4ജിബി റാം വേരിയന്റിലും.

Advertisement

ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!

നോക്കിയ 2 സവിശേഷതകള്‍:

5 ഇഞ്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റസൊല്യൂഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 SoC, അഡ്രിനോ 304 ജിപിയു, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് എന്നിവയാണ് പ്രത്യേക സവിശേഷതകള്‍.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 5എംപി, 8എപി ക്യാമറകളാണ് നോക്കിയ 2ന്. 4000എംഎഎച്ച് ബാറ്ററിയും ഈ ഫോണിലുണ്ട്.

Best Mobiles in India

Advertisement

English Summary

HMD GLOBAL is going to announce two nokia phones on october 31st