നോക്കിയ 3310, 3ജി വേരിയന്റ് പുറത്തിറങ്ങി!


എച്ച്എംഡി ഗ്ലാബല്‍ അവസാനം നോക്കിയ 3310യുടെ പുതിയ വേരിയന്റ് പുറത്തിറക്കി. അതും 3ജി കണക്ടിവിറ്റിയോടു കൂടി. ഓസ്‌ട്രേലിയന്‍ വിപണിയിലാണ് എല്ലാ നോക്കിയ 3310, 3ജി ഫോണുകള്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ ഇത് കൂടുതല്‍ വിപണിയില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

Advertisement

ദസറയ്ക്ക് വന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകള്‍!

നോക്കിയ 3310, 3ജി ഫോണ്‍ ഒക്ടോബര്‍ 16ന് ഓസ്‌ട്രേലിയയില്‍ വില്‍പന ആരംഭിക്കും, ഈ ഫോണിന്റെ വില ഏകദേശം 4,600 രൂപയാണ്. ഒപ്റ്റസ്, വോഡാഫോണ്‍ മൊബൈല്‍ കാരിയര്‍ എന്നിവയിലൂടെയാണ് ഒക്ടോബര്‍ 8ന് ഇൗ ഫോണ്‍ എത്തുന്നത്. ആഗോള തലത്തില്‍ ശരാശരി ഈ ഫോണിന് 5,320 രൂപയാകും.

Advertisement

നോക്കിയ 3310 2ജി വേരിയന്റിലും ഇറങ്ങിയിട്ടുണ്ട്. ഈ വേരിയന്റിന്റെ വില 3,310 രൂപയാണ്. 3ജി കണക്ടിവിറ്റിയുളള നോക്കിയ 3310 ഫോണിന് മികച്ച സ്പീഡ് നല്‍കുന്നു.

നോക്കിയ 3310, 3ജി വേരിയന്റിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 3ജി കണക്ടിവിറ്റിയോടൊപ്പം കസ്റ്റമൈസബിള്‍ റിട്രോ UI എന്ന സവിശേഷതയും ഉണ്ട്. ഈ സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ക്ക് കളര്‍ തീമുകള്‍ തിരഞ്ഞെടുക്കാനും നിങ്ങളുടെ ആവശ്യാനുസരണം ഐക്കണുകള്‍ സ്ഥാപിക്കാനും കഴിയും. കൂടാതെ അയോണിക് സ്‌നേക് ഗെയിമിന് കുറച്ചു അപ്‌ഡ്രേഡുകളും ചേര്‍ത്തിട്ടുണ്ട്.

ജിയോ ഫോണ്‍ വാങ്ങിയത് അബദ്ധമായോ?

നോക്കിയ 3310യ്ക്ക് 2.4ഇഞ്ച് QVGA ഡിസ്‌പ്ലേ, ഓഎസ് ഫീച്ചര്‍, 64 ജിബി സ്റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍, 2എംബി റിയര്‍ ക്യാമറ, 1200എംഎഎച്ച് ബാറ്ററി, ഈ ബാറ്ററി 6.5 മണിക്കൂര്‍ വരെ ടോക്ടൈമും, 27 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ടൈമുമാണ്.

Advertisement

ഡ്യുവല്‍ സിം, ബ്ലൂട്ടൂത്ത് 2.1, 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ, MP3 പ്ലേയര്‍ എന്നിവ കണക്ടിവിറ്റികളില്‍ ഉള്‍പ്പെടുന്നു.

Best Mobiles in India

Advertisement

English Summary

HMD Global, the custodians of the legendary Nokia brand, has finally launched a new variant of the Nokia 3310 with much-awaited feature - 3G connectivity.