41 എം.പി. ക്യാമറയുമായി നോകിയയുടെ പഴയ 3310 ഹാന്‍ഡ്‌സെറ്റ്!!!


നോകിയയുടെ എക്കാലത്തെയും മികച്ച ഹാന്‍ഡ്‌സെറ്റുകളിലൊന്നാണ് നോകിയ 3310 മൊബൈല്‍ ഫോണ്‍. 14 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഫോണ്‍ ഇന്നും പലരും ഉപയോഗിക്കുന്നുണ്ട്. ലോകത്താകമാനം പന്ത്രണ്ടരക്കോടിയോളം 3310 ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുകയും ചെയ്തിരുന്നു.

Advertisement

ഈ ഫോണ്‍ ഇപ്പോള്‍ സ്മാര്‍ട്‌ഫോണായി പുനരവതരിക്കുന്നു. നോകിയ ലൂമിയ 1020 -നു സമാനമായി 41 എം.പി. ക്യാമറയും വിന്‍ഡോസ് ഫോണ്‍ ഒ.എസുമായാണ് പുതിയ 3310 വരുന്നത്. ഒപ്പം നോകിയയുടെ പ്യുവര്‍ വ്യൂ ടെക്‌നോളജിയും.

Advertisement

രൂപത്തില്‍ യാതൊരു വ്യത്യാസവും ഇല്ലാത്ത ഫോണിന് 3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണ് ഉള്ളത്. ഫോണ്‍ മഞ്ഞ, നീല, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാവുമെന്നും നോകിയ ഇമേജിംഗ് ടെക്‌നോളജീസ് ഹെഡ് പറഞ്ഞു.

സംഗതി കേള്‍ക്കാന്‍ നല്ല രസമുണ്ടല്ലേ.. എന്നാല്‍ കണ്ണുമടച്ച് ഇത് വിശ്വസിക്കണ്ട. കാരണം ഇന്ന് ഏപ്രില്‍ ഒന്നാണ്. അതായത് ഏപ്രില്‍ ഫൂള്‍. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ കളിപ്പിക്കാന്‍ നോകിയ ഒരുക്കിയ തമാശയായിട്ടാണ് ഇതിനെ ടെക്‌ലോകം കാണുന്നത്.

എന്തായാലും നോകിയ പോസ്റ്റ് ചെയ്തിരിക്കുന്നതു പ്രകാരം ഫോണിനുണ്ടായിരിക്കുമെന്നു പറയുന്ന പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

Nokia 3310

3 ഇഞ്ച് ക്ലയര്‍ ഡയമണ്ട് ഡിസ്‌പ്ലെയാണ് ഫോണിനുണ്ടാവുക. 1280-768 WXGA റെസല്യൂഷന്‍, ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ എന്നിവയുമുണ്ട്.

 

 

Nokia 3310

1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം എന്നിവയുള്ള ഫോണില്‍ 32 ജി.ബി. ഇന്റേണല്‍ മെമ്മറിയാണ് ഉണ്ടാവുക. മെമ്മറി കാര്‍ഡ് സ്ലോട്ടും ഉണ്ട്.

 

Nokia 3310

വിന്‍ഡോസ് ഫോണ്‍ 8-ന്റെ പരിഷ്‌കരിച്ച വേര്‍ഷന്‍ ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം.

 

 

Nokia 3310

നോകിയ 3310-യില്‍ ഉണ്ടായിരുന്ന സ്‌നേക് 2, Pairs 2, സ്‌പേസ് ഇംപാക്റ്റ്, ബാന്റുമി എന്നീ നാലു ഗെയിമുകള്‍ പ്രീ ലോഡഡ് ആയി ഫോണിലുണ്ടാകും. കൂടാതെ നിരവധി ആപ്ലിക്കേഷനുകളും ഉണ്ടാകും.

 

 

Nokia 3310

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി, എന്നിവ സപ്പോര്‍ട് ചെയ്യും. LTE വേരിയന്റ് പിന്നീട് ഇറക്കുമെന്നും പറയുന്നു.

 

 

Nokia 3310

പ്യുവര്‍ വ്യൂ ടെക്‌നോളജിയോടു കൂടിയ 41 എം.പി. പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. സിനോണ്‍ ഫ് ളാഷ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷന്‍, ഹൈ റെസല്യൂഷന്‍ സൂം 3X തുടങ്ങിയവയുൃം ഉണ്ടാവും.

 

 

Best Mobiles in India