പുത്തന്‍ ഫോണുകള്‍ വെളിപ്പെടുത്തി നോക്കിയ ക്യാമറ ആപ്പ്


നോക്കിയ 6, നോക്കിയ 5, നോക്കിയ 3, നോക്കിയ 8, നോക്കിയ 7, നോക്കിയ 2 എന്നിവ ഉള്‍പ്പെടെ ഒരുപിടി ഫോണുകള്‍ വിപണിയിലെത്തിച്ചാണ് നോക്കിയ 2017 ആഘോഷമാക്കിയത്.

Advertisement

ഈ മാസം നോക്കിയ 9, നോക്കിയ 6 (2018) എന്നീ മോഡലുകള്‍ കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇവയ്ക്ക് പുറമെ നോക്കിയയുടെ ഒരുപിടി പുതിയ ഫോണുകള്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് വിവരം.

Advertisement

നോക്കിയയുടെ ക്യാമറ അപ്പില്‍ നിന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളാണ് ഇത്തരം ഊഹങ്ങളുടെ അടിസ്ഥാനം. ഒരു ചൈനീസ് പ്രസിദ്ധീകരണം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ക്യാമറ ആപ്പില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന നോക്കിയ ഫോണുകളില്‍, ഇതുവരെ വിപണിയിലിറക്കാത്ത ചില മോഡലുകളുടെ പേരുകളുമുണ്ട്.

നോക്കിയ 4, നോക്കിയ 7 പ്ലസ്, നോക്കിയ 1 എന്നിവയാണ് അവ. ഇതില്‍ കമ്പനിയുടെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ നോക്കിയ 1 ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങിയേക്കും. മറ്റ് രണ്ട് ഫോണുകളെ കുറിച്ചും ഇതുവരെ ഒരു സ്ഥിരീകരണവും ലഭ്യമല്ല.

ജനുവരി 19ന് നോക്കിയ 9, നോക്കിയ 6 (2018) എന്നിവ പുറത്തിറങ്ങിയാല്‍ HMD ഈവര്‍ഷം അഞ്ചോ ആറോ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുമെന്ന് കരുതാം. സ്‌നാപ്ഡ്രാഗണ്‍ 845 SoC-യോടുകൂടിയ നോക്കിയ 10 ഓഗസ്റ്റില്‍ പുറത്തിറങ്ങുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

Advertisement

28 ദിവസത്തെ വാലിഡിറ്റിയില്‍ ഞെട്ടിക്കുന്ന ഓഫറുകള്‍ നല്‍കി എയര്‍ടെല്‍ പ്ലാന്‍ പുതുക്കി

ഈ ഫോണിന്റെ മറ്റ് സവിശേഷതകള്‍ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. നോക്കിയ ക്യാമറ ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, നോക്കിയ 7-ന്റെ വലുപ്പം കൂടിയ പതിപ്പായിരിക്കും നോക്കിയ 7 പ്ലസ്. ഇതില്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC ആകും ഉപയോഗിക്കുക.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത് വരെ ഈ ഫോണുകള്‍ 2018-ല്‍ പുറത്തിറങ്ങുമെന്ന് ഉറപ്പിക്കാനാവില്ല. അതുകൊണ്ട് നമുക്കും കാത്തിരിക്കാം.

Best Mobiles in India

Advertisement

English Summary

Nokia Camera app APK information has leaked the details of upcoming smartphones - Nokia 4, Nokia 7 Plus and Nokia 1. Nokia 1 is likely to be the company’s Android One smartphone to be launched this year. But we have not heard about the other two. We can expect the Nokia 7 Plus to use the Snapdragon 660 SoC.