നോക്കിയ 6.1 പ്ലസ്, നോക്കിയ 2.1, നോക്കിയ 1 എന്നീ സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞു


നോക്കിയ 6.1 പ്ലസ്, നോക്കിയ 2.1, നോക്കിയ 1 എന്നീ സ്മാർട്ട്ഫോണുകളുടെ വില എച്ച്എംഡി ഗ്ലോബൽ കുറച്ചു. മൂന്ന് സ്മാർട്ട്ഫോണുകൾക്ക് 1500 രൂപ വരെ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. നോക്കിയയുടെ സ്മാർട്ഫോണുകളായ നോക്കിയ 6.1 പ്ലസ് ( 6 ജി.ബി റാം/64 ജി.ബി സ്റ്റോറേജ് വേരിയന്റ്), നോക്കിയ 2.1, നോക്കിയ 1 എന്നിവയ്ക്ക് 1,500 രൂപയാണ് വിലക്കുറഞ്ഞിരിക്കുന്നത്. മൂന്നു ഫോണുകളും രാജ്യത്താകമാനമുളള മൊബൈൽ റീട്ടെയിലുകൾ വഴിയും നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാം.

നോക്കിയ 6.1 പ്ലസ്

നോക്കിയ 6.1 പ്ലസ് സ്മാർട്ട്ഫോണിന്റെ 6 ജി.ബി റാം വേരിയന്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് എച്ച്ഡിഎഫ്സി കാർഡുകളിലും പിൻലാബ് വഴിയുള്ള ഇഎംഐ ഇടപാടുകളിലൂടെ 15 ശതമാനം കാഷ്ബാക്ക് നൽകും. നോക്കിയ 6.1 പ്ലസ് കാഷ്ബാക്ക് ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 20 വരെ മാത്രമേ ലഭ്യമാകൂ.

നോക്കിയ 2.1

നോക്കിയ 6.1 പ്ലസ് (6 ജി.ബി റാം/64 ജി.ബി സ്റ്റോറേജ് വേരിയന്റ്) 16,999 രൂപയ്ക്ക് വാങ്ങാം. ഈ വർഷം ഫെബ്രുവരിയിൽ 18,499 രൂപയ്ക്കാണ് ഫോൺ വിപണിയിലെത്തിയത്. 5.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. പുറകിൽ 16 എം.പി+5 എംപി ക്യാമറയും മുന്നിൽ 16 എം.പി ക്യാമറയുമാണ്. 3,060 എംഎഎച്ച് ആണ് ബാറ്ററി.

നോക്കിയ 1

നോക്കിയ 2.1 വിപണിയിലെത്തിയത് 6,999 രൂപയ്ക്കാണ്. 5,499 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ ലഭിക്കുക. 5.5 ഇഞ്ച് എച്ച്ഡിയാണ് ഡിസ്‌പ്ലേ. സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ്. 1 ജി.ബിയാണ് റാം. 8 ജി.ബിയാണ് സ്റ്റോറേജ്. മൈക്രോഎസ്ഡി കാർഡ് സ്ലോട്ട് മുഖേന 128 ജി.ബി വരെ നീട്ടാം. 4,000 എം.എ.എച്ച് ആണ് ബാറ്ററി.

ആൻഡ്രോയിഡ് 8.1 ഓറിയോ

5,499 രൂപയ്ക്ക് ഈ വർഷം മാർച്ചിലാണ് നോക്കിയ 1 വിപണിയിലെത്തിയത്. 3,999 രൂപയ്ക്ക് ഫോൺ ഇപ്പോൾ വാങ്ങാം. വാം റെഡ്, ഡാർക്ക് ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. പിന്നിലെ ക്യാമറ 5 എം.പിയാണ്.

മുന്നിൽ 2 എം.പിയുടേതാണ് ക്യാമറ. 2150 എം.എ.എച്ച് ആണ് ബാറ്ററി. മൂന്നു ഫോണുകളും രാജ്യത്താകമാനമുളള മൊബൈൽ റീട്ടെയിലുകൾ വഴിയും നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വാങ്ങിക്കാം.

Most Read Articles
Best Mobiles in India
Read More About: nokia smartphone news mobile

Have a great day!
Read more...

English Summary

Customers who buy the 6GB RAM variant of Nokia 6.1 Plus smartphone will also be eligible for a 15% cashback on HDFC cards and EMI transactions via Pinelabs. However, the cashback offer on Nokia 6.1 Plus can only be available between April 5 and April 20.