നോക്കിയ 6, ഇന്നു മുതല്‍ ഇന്ത്യയില്‍ വില്‍പന: വേഗമാകട്ടേ!


എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിച്ച നോക്കിയ 6, മിഡ് റേഞ്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആമസോണ്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കും. സെപ്തംബര്‍ 4ന് രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് ഇൗ ഫ്‌ളാഷ് സെയില്‍.

Advertisement

ഐഫോണ്‍ 8ന്റെ വില എത്രയാകും? കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!

സെപ്തംബര്‍ 13ന് നടക്കുന്ന വില്‍പനയിലും രജിസ്‌ട്രേഷന്‍ ഇന്നു മുതല്‍ ആരംഭിക്കും. എന്നാല്‍ ഓഗസ്റ്റ് 30ന് നടക്കുന്ന വില്‍പയില്‍ രജിസ്‌ട്രേഷന്റെ ആവശ്യം ഉണ്ടായിരിക്കുന്നതല്ല.

Advertisement

നോക്കിയ 6ന്റെ മൂന്നാനത്തെ ഫ്‌ളാഷ് സെയിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. നോക്കിയ 3, നോക്കിയ 5 എന്നീ ഫോണിനോടൊപ്പമാണ് നോക്കിയ 6ഉും കഴിഞ്ഞ ജനുവരിയില്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇന്ത്യയില്‍ എത്തിയത് ജൂണിലാണ്.

നോക്കിയ 6 ഓഫറുകള്‍!

ഇന്ത്യയില്‍ നോക്കിയ 6ന്റെ വില 14,999 രൂപയാണ്. സെയില്‍ ഓഫറുകള്‍ ഇങ്ങനെയാണ്, കിണ്ടര്‍ ഈബുക്‌സിന് 80% ഡിസ്‌ക്കൗണ്ട്, വോഡാഫോണ്‍ ഉപഭോക്താക്കള്‍ക്ക് 45ജിബി സൗജന്യ ഡാറ്റ അഞ്ച മാസത്തേക്കും ലഭിക്കുന്നു.

നോക്കിയ 6 സവിശേഷതകള്‍!

5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 420SoC, 3ജിബി റാം, 16എംപി റിയര്‍ ക്യാമറ, 8എംപി ഓട്ടോഫോക്കസ് മുന്‍ ക്യാമറ എന്നിവയാണ്.

Advertisement

ഇതു കൂടാതെ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് v4.1, ജിപിഎസ്, എഫ്എം റേഡിയോ, എന്‍എഫ്‌സി, മൈക്രോ യുഎസ്ബി, ആക്‌സിലറോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, 3000എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റു സവിശേഷതകള്‍.

നിങ്ങളുടെ മൊബൈല്‍ കോളുകള്‍ എങ്ങനെ എന്‍ക്രിപ്ട് ചെയ്യാം?

Best Mobiles in India

Advertisement

English Summary

the mid-range Android smartphone launched by HMD Global, will become available to purchase on Wednesday at 12pm IST in a flash sale on Amazon India.