നോക്കിയ 8 സിറോക്കോ ഇന്ത്യയില്‍ എത്തി: ഇരട്ട ക്യാമറ, 6ജിബി റാം, വില....?


നോക്കിയ പ്രേമികള്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത. ഏറെ കാലമായി നിങ്ങള്‍ കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ നോക്കിയ 8 സിറോക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018) എന്നീ മൂന്നു ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി.

Advertisement

ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് ഈ ഫോണുകള്‍ ആദ്യമായി അവതരിപ്പിച്ചത്. ഇക്കൂട്ടത്തില്‍ വിലയേറിയ ഫോണ്‍ നോക്കിയ സിറോക്കോ ആണ്, വില 49999 രൂപ.

Advertisement

ഈ മൂന്നു ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഒഎസിലാണ്. അതായത് ആന്‍ഡ്രോയിഡിന്റെ നിരന്തര സുരക്ഷ അപ്‌ഡേറ്റുകള്‍ ഈ ഫോണുകളില്‍ ലഭിക്കും. നോക്കിയ 8 സിറോക്കോയുടെ ഏറ്റവും വലിയ പ്രത്യേകത അതിലെ ഇരട്ട ക്യാമറയാണ്.

നോക്കിയ 8 സിറോക്കോയുടെ സവിശേഷതകള്‍

5.5 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് നോക്കിയ 8 സിറോക്കോക്ക്. 12എംപി റസൊല്യൂഷനുളള ഇരട്ട ക്യാമറയാണുളളത്. ഒന്ന് വൈഡ് ആംഗിള്‍ ആണെങ്കില്‍ മറ്റൊന്ന് ടെലിയാണ്. കാള്‍ സീസ് ലെന്‍സുകള്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയെ നോക്കിയ വിളിക്കുന്നത് ഡ്യുവല്‍-സൈറ്റ് എന്നാണ്. സിറോക്കോയുടെ സെല്‍ഫി ക്യാമറ 5എംപി റെസല്യൂഷനാണ്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

Advertisement

6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഇതില്‍. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3260എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. നോക്കിയ 8800 കമ്പനിയുടെ ആദ്യകാല ഹിറ്റ് ഫോണുകളില്‍ ഒന്നാണ്.

എന്നാല്‍ പുതിയ നോക്കിയ 8 സിറോക്കോ പഴയ ഫോണിനെ അനുസ്മരിപ്പിക്കുന്ന ഒന്നും തന്നെ ഇല്ല. സിറോക്കോ 8 ഫോണിന് സ്റ്റീല്‍ ബോഡിയാണ്. പിന്‍ ഭാഗത്ത് കറുത്ത പോളീഷും ഉണ്ട്.

ഏപ്രില്‍ 20ന് പ്രീ ബുക്കിംഗ് ആരംഭിക്കുകയും ഏപ്രില്‍ 30ന് വില്‍പന നടക്കുകയും ചെയ്യും. ഫ്‌ളിപ്കാര്‍ട്ട്, നോക്കിയ ഷോറൂമിലും, മൊബൈല്‍ ഔട്ട്‌ലെറ്റ് വഴിയും നോക്കിയ 8 സിറോക്കോ വാങ്ങാം. ഐഫോണ്‍ 7 പ്ലസ്, സാംസങ്ങ് ഗ്യാലക്‌സി എസ്8 എന്നീ ഫോണുകളുമായി മത്സരത്തിന് ഒരുങ്ങുകയാണ് ഈ ഫോണ്‍.

Advertisement

നമ്മിൽ പലരും കരുതിപ്പോരുന്ന 4 ഗമണ്ടൻ അന്ധവിശ്വാസങ്ങൾ

Best Mobiles in India

English Summary

HMD Global brought three new smartphones in India. The three new Nokia phones to grace the Indian market are the Nokia 6 (2018), Nokia 7 Plus, and the Nokia 8 Sirocco.