നോക്കിയ മൂന്നു പുത്തന്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു


ആന്‍ഡ്രോയിഡ് ഫോണുകളുടെ കടന്നു കയറ്റത്തില്‍ കാലിടറിയ കമ്പനിയാണ് നോക്കിയ. എന്നാല്‍ നോക്കിയയുടെ രണ്ടാം വരവ് മറ്റു പല കമ്പനികളേയും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്നു വരെ ഇന്ത്യന്‍ വിപണിയില്‍ പല സവിശേഷതകളിലെ ഫോണുകളാണ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഇപ്പോള്‍ ഏറെ കാലമായി നിങ്ങള്‍ കാത്തിരുന്ന നോക്കിയയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ നോക്കിയ 8 സിറോക്കോ അതിനോടൊപ്പം നോക്കിയ 7 പ്ലസ്, നോക്കിയ 6 (2018) എന്നീ മൂന്നു മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ വിലയേറിയ ഫോണ്‍ നോക്കിയ സിറോക്കോയാണ്. ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണുകള്‍ക്ക് ആന്‍ഡ്രോയിഡിന്റെ നിരന്തര സുരക്ഷ അപ്‌ഡേറ്റുകള്‍ ലഭിക്കും.

Advertisement

നോക്കിയ 8 സിറോക്കോ

5.5 ഇഞ്ച് 3ഡി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം നല്‍കുന്ന OLED ഡിസ്‌പ്ലേയാണ് നോക്കിയ 8 സിറോക്കോയില്‍. 12എംപി ഇരട്ട ക്യാമറകള്‍ പിന്നിലും 13എംപി ക്യാമറ മുന്നിലുമായി നല്‍കിയിരിക്കുന്നു. 6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3260എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

ഈ ഫോണിന്റെ വില 49,999 രൂപയാണ്. ഏപ്രില്‍ 20ന് പ്രീ ബുക്കിംഗ് ആരംഭിക്കുകയും ഏപ്രില്‍ 30ന് വില്‍പന നടക്കുകയും ചെയ്യും. ഫ്‌ളിപ്കാര്‍ട്ട് നോക്കിയ ഷോറൂം മൊബൈല്‍ ഔട്ട്‌ലെറ്റ് എന്നിവ വഴി ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം.

നോക്കിയ 6 (2018)

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 6ന്. പഴയ പതിപ്പിലെ പോലെ തന്നെ 16എംപി സീസ് ഒപ്ടിക് ലെന്‍സ് ക്യാമറയാണ് ഫോണിന്. ആന്‍ഡ്രോയിഡ് 8.1, യുഎസ്ബി ടൈപ്പ് സി എന്നിവയും ഫോണിലുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. 3000എംഎഎച്ച് ബാറ്ററിയുളള ഈ ഫോണ്‍ 16 മണിക്കൂര്‍ ടോക്ടൈമും 507 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

16,999 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ ആറ് മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും.

നോക്കിയ 1 ആന്‍ഡ്രോയിഡ് ഗോ ഫോണുമായി തകര്‍ത്തു മത്സരിക്കുകയാണ് ഇവര്‍

നോക്കിയ 7 പ്ലസ്

6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് നോക്കിയ 7 പ്ലസിന്. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ട്. 12എംബി 13എംപി ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുളളത്. ആന്‍ഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. 3800എംഎഎച്ച് ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

25,999 രൂപയാണ് ഈ ഫോണിന്റെ വില. ഏപ്രില്‍ 20 മുതല്‍ ഈ ഫോണിന്റെ പ്രീ-ബുക്കിംഗ് ആരംഭിക്കും. എയര്‍ടെല്‍ മേക്ക് മൈ ട്രിപ്പ് എന്നിവയുമായി സഹകരിച്ച് നിരവധി ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.

Best Mobiles in India

English Summary

HMD Global has launched the Nokia 6 (2018), the Nokia 7 Plus and the Nokia 8 Sirocco in the Indian market