നോക്കിയ 8110 യുടെ പുനര്‍ജന്മം ഇന്ത്യയില്‍ എത്തില്ല!


ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എച്ച്എംഡി ഗ്ലോബല്‍ ഇനി എത്താന്‍ പോകുന്ന നോക്കിയ ഫോണുകള്‍ അവതരിപ്പിച്ചു.

Advertisement

ഏപ്രില്‍ നാലിന് ന്യൂഡല്‍ഹിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അഞ്ച് പുത്തന്‍ ഫോണുകള്‍ അവതരിപ്പിക്കാനാണ് എച്ച്എംഡി ഗ്ലോബല്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏറ്റവും ഒടുവിവത്തെ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ ആരാധകരുടെ ബനാനാ ഷേപ്പ് ഫോണ്‍ എത്തുമോ എന്നതില്‍ സംശയമാണ്. രണ്ട് ദശാബ്ദം മുമ്പ് നോക്കിയ അവതരിപ്പിച്ച നോക്കിയ 8110 എന്ന ഫോണ്‍ പുത്തന്‍ രൂപത്തിലാണ് അവതരിപ്പിച്ചത്. പഴയ മോഡലിന്റെ ബനാന ഷേപ്പ് അതു പോലെ ഉണ്ടെങ്കിലും അതിലുണ്ടായിരുന്ന ആന്റിന കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

Advertisement

ഏപ്രില്‍ 4ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ എച്ച്എംഡി ഗ്ലോബല്‍ ക്ഷണക്കത്ത് വിതരണം ചെയ്യുകയുണ്ടായി. എന്നാല്‍ അതില്‍ നോക്കിയ 8810 4ജി ഹാന്‍സെറ്റിന്റെ വിവരങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു നാലു സ്മാര്‍ട്ട്‌ഫോണുകളായ നോക്കിയ 1, നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവയായിരുന്നു.

5,499 രൂപയ്ക്ക് ഇതിനു മുന്‍പേ നോക്കിയ 1 ഇന്ത്യയില്‍ പുറത്തിറങ്ങി. ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന്റെ ഷിപ്പിംഗ് ഈ മാസം ആരംഭിക്കും. നോക്കിയ 8110 4ജി ബനാന ഫോണ്‍ ഭാവിയില്‍ ഇന്ത്യയില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നീ ഫോണുകളുടെ ഇന്ത്യന്‍ വിലയെ കുറിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Advertisement

എന്നാല്‍ യൂറോപ്യന്‍ മാര്‍ക്കറ്റില്‍ യഥാക്രമം ഈ ഫോണുകള്‍ക്ക് 60000 രൂപ, 32000 രൂപ, 22000 രൂപ എന്നിങ്ങനെയാണ്.

വരുന്നു മോട്ടോയുടെ മൂന്ന് തകർപ്പൻ ഫോണുകൾ

ഏപ്രില്‍ നാലിന് നടക്കുന്ന പരിപാടിയില്‍ നോക്കിയ 8 സിറോക്കോ ആകാം ആകര്‍ഷണീയം. മുന്നിലും പിന്നിലുമായി ഗൊറില്ല ഗ്ലാസ് 5 കൊണ്ട് സുരക്ഷ ഉറപ്പു വരുത്തിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെമിലാണ് നോക്കിയ സിറോക്കോ നിര്‍മ്മിച്ചിരിക്കുന്നത്. 5.5 ഇഞ്ച് വലുപ്പമുളള P-OLED കപ്പാസിറ്റീവ് ഡിസ്‌പ്ലേയാണ് ഇതില്‍. 16:9 അനുപാതത്തില്‍ 2560x1440 പിക്‌സല്‍ റെസൊല്യൂഷന്‍ ഉപയോഗിച്ച് വളരെ മികവാര്‍ന്ന സ്‌ക്രീനും ഉണ്ട്.

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ശ്രേണിയിലുളള ഒക്റ്റാ കോര്‍ സിപിയു ആണ് ഈ ഫോണിന് കരുത്തേകുന്നത്. ഈ എട്ട് കോണുകളില്‍ നാല് എണ്ണം 2.5GHz വേഗതയിലും ബാക്കി നാലെണ്ണം 1.8Ghz വേഗതയിലുമാണ്. ഗ്രാഫിക്‌സിനു വേണ്ടി അഡ്രിനോ 540 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

Advertisement

പിന്നില്‍ ഡ്യുവല്‍ ക്യാമറ സംവിധാനമാണ് നോക്കിയ സിറോക്കോയില്‍. അതായത് f/1.75 അപ്പര്‍ച്ചറുളള 12എംപി ലെന്‍സും f/2.6 അപ്പര്‍ച്ചറുളള മറ്റൊരു 12എംപി ലെന്‍സുമാണ്. മുന്നില്‍ f/2.0 അപ്പര്‍ച്ചറുളള 5എംപി ലെന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഗോ അടിസ്ഥാനമാക്കിയുളള ഓറിയോ 8.0 സ്‌റ്റോക്ക് ഒഎസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

6ജിബി റാമും 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഫോണിലുണ്ട്. 256 ജിബി വരെ മെമ്മറി ഉയര്‍ത്താം. 3260എംഎഎച്ച് ബാറ്ററിയാണ് നോക്കിയ സിറോക്കോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളളത്തിലും പൊടിയിലും നിന്നുളള സംരക്ഷണങ്ങള്‍ക്കു വേണ്ടിയുളള ഐപി 67 സര്‍ട്ടിഫിക്കറ്റും ഈ ഫോണില്‍ ഉണ്ട്.

Best Mobiles in India

English Summary

Nokia 8110 4G 'Banana Phone' that came as a rebirth of the classic Nokia 8110 generated a lot of hype but unfortunately it may not hit one of the biggest smartphones.