നോക്കിയയുടെ ബനാന ഫോണിൽ വാട്സാപ്പ് ഉടൻ!


ജിയോ ഇന്നലെ അവതരിപ്പിച്ച ജിയോഫോൺ 2വിൽ വാട്സാപ്പ് കിട്ടും എങ്കിൽ നോക്കിയയ്ക്ക് എന്തുകൊണ്ട് തങ്ങളുടെ ബഡ്ജറ്റ് ഫോണിലും വാട്സാപ്പ് കൊണ്ടുവന്നുകൂടാ എന്ന് ചിന്തിച്ചവർക്ക് ഒരു സന്തോഷവാർത്തയിതാ. നോക്കിയയുടെ സ്വന്തം 'ബനാന' ഫോണായ നോക്കിയ 8810 4ജിയിൽ വാട്സാപ്പ് സൗകര്യം ഉടൻ എത്തുകയാണ്. ഇത് സംബന്ധിച്ച് നോക്കിയയുടെ നിർമാതാക്കളായ എച്ചഎംഡി ഗ്ലോബൽ ഔദ്യോഗികമായിത്തന്നെ സ്ഥിരീകരണം നൽകിയിട്ടുമുണ്ട്.

Advertisement

2018 മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ച ഈ മോഡൽ പഴയ നോക്കിയയുടെ പ്രശസ്ത മോഡലായ നോക്കിയ 8110ന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു. ഒരു ബേസിക്ക് ഫോൺ എന്നതിലുപരി ഒരുപിടി സൗകര്യങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ മോഡൽ എന്നതും ഒപ്പം ഏതൊരാളെയും ആകർഷിക്കുന്ന ഡിസൈനും കാരണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി ഈ മോഡലും. ഫോണിന്റെ പ്രധാന സവിശേഷതകൾ ചുവടെ വായിക്കാം.

Advertisement

ആ പഴയ ഫോൺ.. എന്നാൽ പുതിയ ഡിസൈൻ

പഴയ 8110ന്റെ പുതിയ പതിപ്പുമാണ് ഇത്. 4ജി സൗകര്യത്തിലാകും ഇറങ്ങുക. ഈ ഫോണില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്ന എല്ലാ സൗകര്യങ്ങളും ഉണ്ടാകും. പഴയ നോക്കിയ 8110 ഫീച്ചര്‍ ഫോണ്‍ ആദ്യം പുറത്തിറങ്ങിയത് 1996ലാണ്. 'ബനാന ഫോണ്‍' എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഈ ഫോണിന്റെ വളഞ്ഞ രൂപകല്പന എന്നും ശ്രദ്ധേയമാണ്.

ചരിത്രം ആവർത്തിക്കുമോ

കഴിഞ്ഞ വര്‍ഷത്തെ MWCയില്‍ 3310 പുതുക്കിയതു പോലെയാണ് ഈ വര്‍ഷത്തെ MWCയില്‍ നോക്കിയ 8110 പുതുക്കിയിരിക്കുന്നത്. നോക്കിയ 3310 ലോകമെമ്പാടും മികച്ച പ്രകടനം കാഴ്ച വച്ചതു പോലെ 8110 4ജി ഫീച്ചര്‍ ഫോണും മികച്ച വിജയം നേടുമെന്ന് കമ്പനി വിശ്വസിക്കുന്നു. 8110യുടെ എല്ലാ ഹാര്‍ഡ്‌വയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നുണ്ട്. സ്ലൈഡിനു മുകളിലായി 2.4 ഇഞ്ച് കളര്‍ സ്‌ക്രീനാണ്. ഫോണിന് 133.45X49.3X14.9mm വലിപ്പവും 117 ഗ്രാം ഭാരവുമുണ്ട്.

ഫോണിന്റെ പ്രത്യേകതകൾ

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 3310 നേക്കാള്‍ കൂടുതല്‍ ശേഷിയുളളതാണ് പുതിയ നോക്കിയ 8110. അതായത് ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അസിസ്ര്‌റന്റ്, വെബ്ബ്രൗസ് എന്നിവ 8110 4ജി ഫോണില്‍ ഉപയോഗിക്കാം. മികച്ച കണക്ടിവിറ്റി ഉളളടിത്തോളം കാലം നിങ്ങള്‍ക്ക് ഈ 4ജി ഫീച്ചര്‍ ഫോണില്‍ എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടാകും.

ക്യാമറ, മറ്റു സവിശേഷതകൾ

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്. ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

നിങ്ങൾക്ക് ഒരു നല്ല ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഈ 3 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

Best Mobiles in India

English Summary

Nokia 8810 4G to Get WhatsApp Support.