2018 ന്റെ വിപണി കീഴടക്കാൻ നോക്കിയ 9 ,കൂടെ 6 പുതിയ നോക്കിയ മോഡലുകളും


നോക്കിയ സ്മാർട്ട് ഫോണുകൾക്ക് ഒരുകാലത്തു ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാരിതയാണ് ലഭിച്ചിരുന്നത് .എന്നാൽ ഇടയ്ക്ക് മൈക്രോസോഫ്റ്റുമായി ചേർന്നതുകൂടി നോക്കിയ സ്മാർട്ട് ഫോണുകളുടെ വിപണനം കുറവായി.എന്നാൽ കഴിഞ്ഞവർഷം നോക്കിയ അവരുടെ നോക്കിയ 6 എന്ന മോഡൽപുറത്തിറക്കി വിപണിയിൽ ചലനങ്ങൾ സൃഷ്ട്ടിച്ചു .

Advertisement

എന്നാൽ ഈ വർഷവും നോക്കിയ വീണ്ടും സ്മാർട്ട് ഫോണുകൾ പുറത്തിറക്കി വിപണി കീഴടക്കുവാൻ ഒരുങ്ങുകയാണ് . അതിൽ എടുത്തുപറയേണ്ടത് നോക്കിയ 9 എന്ന മോഡലാണ് .കഴിഞ്ഞ മാസം നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ കുറച്ചു പുതിയ മോഡലുകൾ നോക്കിയ പരിചയപ്പെടുത്തുകയുണ്ടായി .

Advertisement

നോക്കിയ 9

നോക്കിയായുടെ വളരെ പ്രതീക്ഷയേറിയ മോഡലുകളിൽ ഒന്നാണ് നോക്കിയ 9 .ഐ ഫോൺ X നു സമാനമായ രൂപകല്പനയിലാണ് നോക്കിയ 9 പുറത്തിറങ്ങുന്നത് .സ്നാപ്പ്ഡ്രാഗന്റെ 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ആപ്പിളിന്റെ മോഡലുകൾക്കും സാംസങ്ങിന്റെ മോഡലുകൾക്കും നൽകിയിരിക്കുന്ന ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഈ വർഷം മധ്യത്തിൽ നോക്കിയ 9 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

MWC ൽ നോക്കിയ പരിചയപ്പെടുത്തിയ കുറച്ചു മോഡലുകൾ

നോക്കിയ 6 (2018 )

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്

നോക്കിയ 7 Plus

6 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 18:9 റെഷിയോ ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .12 +13 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഇതിനുള്ളത് .

3800mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ Rs 31,700 രൂപയ്ക്ക് അടുത്തുവരും .

Nokia 8 Sirocco

5.5-ഇഞ്ചിന്റെ QHD POLED ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം . 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഈ മോഡലുകളും 12 +13 ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വില ഏകദേശം Rs 59,600 രൂപയ്ക്ക് അടുത്താണ് .

നിങ്ങളുടെ EPF അക്കൗണ്ട് എങ്ങനെ ആധാറുമായി ബന്ധിപ്പിക്കാം,അതിന്റെ ഗുണങ്ങള്‍!

Nokia 1

4.5-ഇഞ്ചിന്റെ FWVGA ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Mediatek MT6737M quad-core പ്രോസസറിലാണ് നിഥിന്റെ പ്രവർത്തനം .Rs 5,400 രൂപയാണ് ഇതിന്റെ വിലവരുന്നത് .

Nokia 8110 4G

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു നോക്കിയ 4ജി സ്മാർട്ട് ഫോൺ ആണിത് .ഏപ്രിൽ മാസത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ വിലവരുന്നത് 6,300 രൂപയ്ക്ക് അടുത്താണ്.

Best Mobiles in India

English Summary

Nokia 9 is believed to be announced with an in-display fingerprint sensor. HMD Global might unveil the flagship smartphone sometime in the third quarter of this year. We can expect the Nokia 9 to use the in-display fingerprint sensor supplied by Synaptics, which supplied the module for the Vivo X20 Plus.