ഫ്ളിപ്പ്കാർട്ടിൽ നോക്കിയ ഡേയ്‌സ്: നോക്കിയ സ്മാർട്ഫോണുകൾ ഓഫറിൽ

ഫ്ളിപ്പ്കാർട്ടിൽ വീണ്ടും സ്മാർട്ഫോണുകൾ ഓഫറിൽ, ഇന്ന് ആരംഭിക്കുന്ന 'നോക്കിയ ഡേയ്‌സ് സെയിൽ' വഴി നിങ്ങൾക്ക് നോക്കിയയുടെ സ്മാർട്ഫോണുകൾ ആദായകരമായ വിലയിൽ സ്വന്തമാക്കാവുന്നതാണ്.


ഫ്ളിപ്പ്കാർട്ടിൽ വീണ്ടും സ്മാർട്ഫോണുകൾ ഓഫറിൽ, ഇന്ന് ആരംഭിക്കുന്ന 'നോക്കിയ ഡേയ്‌സ് സെയിൽ' വഴി നിങ്ങൾക്ക് നോക്കിയയുടെ സ്മാർട്ഫോണുകൾ ആദായകരമായ വിലയിൽ സ്വന്തമാക്കാവുന്നതാണ്.

Advertisement

ജനുവരി 10 മുതൽ ആരംഭിക്കുന്ന ഈ വില്പന ജനുവരി 13 വരെയാണ് ഉള്ളത്. നാല് ദിവസം നീണ്ട് നിൽക്കുന്ന വിൽപനയുടെ ഭാഗമായി, നോക്കിയ സ്മാർട്ഫോണുകൾ നല്ല ലാഭത്തിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

Advertisement

വ്യാജ മൊബൈൽ ആപ്പുകൾ ഒഴിവാക്കുന്നതിനായുള്ള ലളിതമായ 5 വഴികൾ

ഇതിൽ, നോക്കിയ 5.1 പ്ലസ്, നോക്കിയ 6.1 പ്ലസ് തുടങ്ങിയ സ്മാർട്ഫോണുകളാണ് 'നോക്കിയ ഡേയ്‌സ് സെയിൽ' ഓഫർ വഴി ലഭിക്കുന്നത്. 1,800 രൂപയുടെ ലാഭത്തിൽ 240 ജി.ബി സൗജന്യ ഡാറ്റ ടെലികോം ഓപ്പറേറ്ററുടെ കൈയിൽ നിന്നും വാങ്ങുന്നവർക്ക് ലഭിക്കും. കൂടാതെ ഈ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് എയർടെൽ വേറെ ചില ഓഫറുകൾ കൂടി പ്രഖ്യപിച്ചിട്ടുണ്ട്.

നോക്കിയ 6.1 പ്ലസ്

15,999 രൂപയാണ് നോക്കിയ 6.1 പ്ലസിന്റെ യഥാർത്ഥ വില. ഫ്ലിപ്കാർട്ടിന്റെ ഓഫർ വില്പനയുടെ ഭാഗമായി നോക്കിയ 6.1 പ്ലസ് 14,999 രൂപയ്ക്ക് ലഭിക്കും. 2,500 രൂപ മാസയടവിൽ ഇ.എം.ഐ ലഭിക്കും. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% ഇളവിൽ സ്മാർട്ഫോൺ ലഭിക്കും. 7,500 രൂപയുടെ ബെബാക്ക് മൂല്യത്തിൽ ലഭ്യമാണ്.

നോക്കിയ

നോക്കിയ 6.1 പ്ലസ് ആൻഡ്രോയിഡ് വൺ അടിസ്ഥാനമാക്കിയുള്ള നോക്കിയ എക്‌സ് 6 ആഗോള വേരിയന്റാണ് എന്ന് പറയാം. ഡ്യുവൽ സിം, ആൻഡ്രോയിഡ് 8.1 ഒറിയോ, 5.8 ഇഞ്ച് ഫുൾ എച്ച്ഡി + 1080 x 2280 പിക്സൽ ഡിസ്പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഒക്ട കോർ സ്നാപ്ഡ്രാഗൺ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകൾ. 64 GB ഇൻബിൽറ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാർഡ് വഴി 400 GB വരെ ദീർഘിപ്പിക്കാനും സാധിക്കും.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 636 പാക്കാണ് ഇതിൽ പിടിപ്പിച്ചിരിക്കുന്നത്. 3,060 mAh ബാറ്ററിയും, വെള്ള, നീല, കറുപ്പ് എന്നി നിറങ്ങളിൽ നോക്കിയ വൺപ്ലസ് ലഭ്യമാണ്.

നോക്കിയ 5.1 പ്ലസ്

യഥാർത്ഥ വിലയായ 13,199 രൂപയിൽ നിന്നും ഓഫറായ 9,999 രൂപയ്ക്കാണ് നോക്കിയ 5.1 പ്ലസ് ലഭിക്കുന്നത്. 24 ശതമാനം ഇളവിൽ ഇത് ഇപ്പോൾ ലഭ്യമാണ്. 1,667 രൂപയിൽ തുടങ്ങുന്ന ഇ.എം.ഐ സൗകര്യം ലഭ്യമാണ്.

നോക്കിയ ഡേയ്‌സ്

നോച് കട്ടൗട്ടോട് കൂടിയ HD+ റെസല്യൂഷന്‍ ഉറപ്പുനല്‍കുന്ന 5.8 ഇഞ്ച് IPS LCD ഡിസ്‌പ്ലേ, 2.5 ഡി കര്‍വ്ഡ് ഗ്ലാസിന്റെ സംരക്ഷണം. 149.51 x 71. 98 x 8.096 മില്ലീമീറ്റര്‍ വലുപ്പം മീഡിയടെക് ഹെലിയോ P60 (4xA73 1.8GHz+4x A53 1.8GHZ) 3GB LPDDR4x റാം, 32 GB ഇന്റേണല്‍ സ്റ്റോറേജ് ഹൈബ്രിഡ് സ്ലിം സ്ലോട്ട് (ഡ്യുവല്‍ LTE/VoLTE) രണ്ട് നാനോ സിം കാര്‍ഡുകള്‍.

ഒരു സിം കാര്‍ഡും ഒരു മൈക്രോ എസ്ഡി കാര്‍ഡും സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡ് UI (ആന്‍ഡ്രോയ്ഡ് വണ്‍) ഓടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ f/2.0 അപെര്‍ച്ചറോട് കൂയി 13MP RGB സെന്‍സര്‍, 5MP ഡെപ്ത് സെന്‍സര്‍ f/2.2 അപെര്‍ച്ചറോട് കൂടിയ 8MP സെല്‍ഫി ക്യാമറ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ LTE Cat 4 WiFi a/b/g/n/ac USB ടൈപ്പ് സി പോര്‍ട്ട് 3060 mAh Li-ion ബാറ്ററി, എന്നിവയാണ് ഇതിന്റെ പ്രത്യകതകൾ. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 5% ഇളവിൽ സ്മാർട്ഫോൺ ലഭിക്കും.

Best Mobiles in India

English Summary

‘Nokia Days’, the sale kickstarts today, January 10 to 13. This is the smartest opportunity for you to grab the best smartphone of Nokia, which are the latest editions from the very hands of best smartphone makers.