നോക്കിയ ഫോണുകളും ആക്‌സറീസുകളും അതിന്റെ വെബ്‌സൈറ്റിലൂടെ തന്നെ വാങ്ങാം


ഇപ്പോള്‍ നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റു വഴി നോക്കിയ ഉത്പന്നങ്ങളായ സ്മാര്‍ട്ട്‌ഫോണുകളും, ഫീച്ചര്‍ ഫോണുകളും, ആക്‌സറീസുകളും വില്‍ക്കുന്നുണ്ട്. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ട് ആമസോണ്‍ ഇന്ത്യ തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയിലുമായുളള അവരുടെ പങ്കാളിത്തം അവസാനിപ്പിക്കുകയും ചെയ്യുകയാണ്.

Advertisement

നോക്കിയ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച ഫോണുകളായ നോക്കിയ 8 സിറൊക്കോ, നോക്കിയ 7 പ്ലസ്, നോക്കിയ 6 2018, നോക്കിയ 1, നോക്കിയ 8110 4ജി എന്നീ ഫോണുകളും നോക്കിയ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഫോണുകള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തുന്നതാണ്.

Advertisement

കമ്പനിയുടെ നിലവിലെ പോര്‍ട്ട്‌ഫോളിയോ അനുസരിച്ച് നോക്കിയ 8, നോക്കിയ 6, നോക്കിയ 5, നോക്കിയ 3, നോക്കിയ 2 ഇപ്പോള്‍ തന്നെ ഓണ്‍ലൈനിലൂടെ വാങ്ങിത്തുടങ്ങാം.

ഇതു കൂടാതെ ഫീച്ചര്‍ ഫോണുകളായ നോക്കിയ 3310യും നോക്കിയ 105 ഉും വാങ്ങാം. നോക്കിയ ഫോണുകള്‍ക്ക് സൗജന്യ ഷിപ്പിംഗ്, 10 ദിവസത്തെ റിട്ടേണ്‍, അതിന്റെ വെബ്‌സൈറ്റില്‍ തന്നെ സുരക്ഷിത പേയ്‌മെന്റ് ഓപ്ഷന്‍ എന്നിവയും നല്‍കുന്നു.

വാട്ട്‌സാപ്പിലെ ഈ പുതിയ സവിശേഷതകള്‍ എല്ലാം തന്നെ ആന്‍ഡ്രോയിഡിലും എത്തി

നോക്കിയ 6, 3ജിബി റാം പതിപ്പ് കഴിഞ്ഞ ജൂണിലാണ് ഇന്ത്യയിലെത്തിയത്. അന്ന് 14,999 രൂപയ്ക്കാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 1500 രൂപ വിലക്കിഴിവില്‍ 13,499 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു സ്വന്തമാക്കാം. കൂടാതെ 12,111 രൂപയുടെ എകസ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

Best Mobiles in India

Advertisement

English Summary

The Nokia giant is aiming to make a big comeback in one of its favourite markets in India. Nokia is now selling phones, accessories in India directly from its website.