നോകിയയുടെ പുതിയ സി.ഇ.ഒ ഇന്ത്യന്‍ വംശജനായ രാജീവ് സൂറി


ഫിന്നിഷ് കമ്പനിയായ നോക്കിയയുടെ പുതിയ സി.ഇ.ഒ ആയി ഇന്ത്യന്‍ വംശജനായ രാജീവ് സൂറിയെ നിയമിച്ചു. നോകിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ് മൈക്രോസോഫ്റ്റിനു കൈമാറിയതിനെ തുടര്‍ന്നാണ് പുതിയ സി.ഇ.ഒയെ നിയമിച്ചത്. ഇതുവരെ സി.ഇ.ഒ ആയിരുന്ന സ്റ്റീഫന്‍ എലപ് മൈക്രോസോഫ്റ്റിലേക്ക് പോവുകയും ചെയ്തു.

Advertisement

മൊബൈല്‍ ഫോണ്‍ ബിസിനസ് ഇല്ലാത്ത നോകിയയെ ഉയരങ്ങളിലേക്കു നയിക്കുക എന്നതാണ് രാജീവ് സൂറിയുടെ ചുമതല. അതോടൊപ്പം ബൈബാക്‌സ്, അധിക ഡിവിഡന്റ് എന്നിവയിലൂടെ ഓഹരി ഉടമകള്‍ക്ക് 3.1 ബില്ല്യന്‍ ഡോളര്‍ നല്‍കാനും നോകിയ തീരുമാനിച്ചു.

Advertisement

46 കാരനായ രാജീവ് സൂറി 1995-ലാണ് നോകിയയില്‍ ചേര്‍ന്നത്. 2009 മുതല്‍ കമ്പനിയുടെ നോകിയ സൊലൂഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്‌സിന്റെ (NSN) മേധാവിയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം നഷ്ടത്തിലായിരുന്ന എന്‍.എസ്.എന്‍ 2012-ല്‍ ലാഭത്തിലെത്തിക്കാനും സൂരിക്ക് കഴിഞ്ഞു.

വായിക്കുക: ഇവര്‍ ആഗോള കമ്പനികളെ നയിക്കുന്ന ഇന്ത്യക്കാര്‍

കഴിഞ്ഞ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ കഴിവും നേതൃപാടവവും തെളിയിച്ച രാജീവ് സൂറിതന്നെയാണ് നോകിയയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും ഭാവിയില്‍ കമ്പനിക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും നോകിയ ചെയര്‍മാന്‍ റിസ്‌തോ സിലാസ്മ പറഞ്ഞു.

Best Mobiles in India

Advertisement