നോക്കിയ ഓവി ഷെയര്‍ മെയ് 30 വരെ മാത്രം



നോക്കിയയുടെ ഓവി ഷെയര്‍ സേവനം മെയ് 30ന് അവസാനിക്കും. ഫോട്ടോ, വീഡിയോ പോലുള്ള ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും സഹായിച്ചിരുന്ന ഓണ്‍ലൈന്‍ സേവനമാണ് നോക്കിയ ഷെയര്‍. മൊബൈല്‍, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം.

നോക്കിയ ഷെയര്‍ പ്രവര്‍ത്തനം നിലച്ചാലും ഇതിന്റെ ഉപഭോക്താക്കള്‍ക്ക് അതിലെ യൂസര്‍വനെയിമും പാസ്‌വേര്‍ഡും മറ്റ് നോക്കിയ സേവനങ്ങള്‍ക്കായി ഉപയോഗിക്കാനാകും.

Advertisement

നോക്കിയ ഷെയറില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്തവര്‍ ശ്രദ്ധിക്കുക. ഫയലിന്റെ ബാക്ക് അപ് മറ്റെവിടെയും സ്‌റ്റോര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ സൈറ്റില്‍ നിന്ന് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് നഷ്ടമായെന്ന് വരും.

Advertisement

ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം ഓവി ഷെയര്‍ സൈറ്റില്‍ നിന്ന് ലഭിക്കും. മെയ് 30ന് സേവനം നിര്‍ത്തുന്നതിനാല്‍ ഈ മാസം 13 മുതല്‍ ഇതില്‍ ഫയലുകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുകയില്ല.

Best Mobiles in India

Advertisement