ഇനി ദിവസങ്ങൾ മാത്രം.. നോക്കിയയുടെ സ്വന്തം X ഏപ്രില്‍ 27ന്


ഇപ്പോഴത്തെ നോക്കിയ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. 2018ല്‍ അവരുടെ ഫോണുകള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നു എന്നുളളതിന് സൂചനയാണിത്.

ഏപ്രില്‍ 27ന് എച്ച്എംഡി ഗ്ലോബല്‍ അവതരിപ്പിക്കാന്‍ പോകുന്ന ഫോണാണ് നോക്കിയ X. ഇതിനകം തന്നെ നോക്കിയ Xന്റെ റിപ്പോര്‍ട്ട് പലതവണ പുറത്തു വന്നിരുന്നു.

ഗിസ്‌മോ ചൈനയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ്, എച്ച്എംഡി ഗ്ലോബല്‍ ഇപ്പോള്‍ ഈ മാസം തന്നെ നോക്കിയ X അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സൈന്‍പോസ്റ്റുകള്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിച്ച് ഒരു 'X' രൂപകല്‍പന ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വരാനിരിക്കുന്ന നോക്കിയ Xനെ സംബന്ധിച്ചുളള വിവരങ്ങള്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയിലാണ്. ഒരു മിഡ്‌റേഞ്ച് ഡിവൈസ് അല്ലെങ്കില്‍ ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു കൂടാതെ ഒരു 2.5 ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേയും ഒപ്പം ഒരു മെറ്റല്‍ ബാക്കുമായും എത്തുമെന്നു പറയപ്പെടുന്നു.

നോക്കിയ 8 കണ്‍സപ്ട് വീഡിയോ

നോക്കിയ Xനെ സംബന്ധിച്ച് മറ്റു റിപ്പോര്‍ട്ടുകള്‍ അധികം എത്തിയിട്ടില്ലെങ്കിലും ഈ മാസം ആദ്യം തന്നെ സ്മാര്‍ട്ടഫോണിന്റെ ഒരു വീഡിയോ അവതരിപ്പിച്ചിരുന്നു. എച്ച്എംഡി ഗ്ലോബലിന്റെ മറ്റു സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ നോക്കിയ Xഉും വളരെ ദൃഡമുളളതാണ്. കൂടാതെ മെറ്റലും ഗ്ലാസും ഉപയോഗിച്ച് രൂപകല്‍പന ചെയ്തിരിക്കുന്നു.

കൂടാതെ ഫോണിന് ഫുള്‍ സ്‌ക്രീന്‍ ഡിസൈനും ഐഫോണ്‍ Xനെ പോലെ നോച്ചും നല്‍കിയിരിക്കുന്നു. ഇതിനോടൊപ്പം സ്റ്റീരിയോ സ്പീക്കറുകളും പിന്‍ വശത്ത് ഫിങ്കര്‍പ്രിന്റ് സെന്‍സറും Zeissന്റെ ഡ്യുവല്‍ ക്യാമറയും ഉണ്ട്.

എന്നാല്‍ കണ്‍സപ്ട് വീഡിയോയില്‍ ഇത് വ്യക്തമാക്കിയിട്ടില്ല, വരാനിരിക്കുന്ന നോക്കിയ ഫോണ്‍ നോക്കിയ (X) ആണോ അതോ നോക്കിയ (10) ആണോ എന്ന്. എന്തായാലും ഇതിന്റെ വെളിപ്പെടുത്തലിനായി ഏപ്രില്‍ 27 വരെ കാത്തിരിക്കാം. നോക്കിയ 3310 പുതിയ രൂപത്തില്‍ അവതരിപ്പിച്ചതു പോലെ നോക്കിയ Xഉും അങ്ങനെ എത്തുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ലെനോവോയുടെ തിങ്ക്പാഡ് X1, X, T, L സീരീസ് ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു!

ഏറ്റവും അടുത്തിടെയാണ് നോക്കിയ മൂന്നു ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നോക്കിയ 8 സിറോക്കോ, നോക്കിയ 6 (2018), നോക്കിയ 7 പ്ലസ് എന്നിവ.

Source

Most Read Articles
Best Mobiles in India
Read More About: nokia nokia x news smartphones

Have a great day!
Read more...

English Summary

Nokia X appears to be all set to make a comeback in China under HMD Global. The company is said to announce this new smartphone on April 27. A leaked signpost shows that the smartphone will have a 2.5D curved display and a metal back.