പൊക്കോ F1 മാത്രമല്ല, ഒരു ഷവോമി ഫോണിലും നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യില്ല; കാരണം?


പൊക്കോ F1 ഇറങ്ങി റെക്കോർഡ് വിൽപ്പനയുമായി മുന്നോട്ട് പോകുകയാണല്ലോ. ഈ അവസരത്തിൽ ഇന്നലെ നിങ്ങൾ ചിലയിടങ്ങളിലൊക്കെ കേട്ട ഒരു കാര്യമായിരിക്കും ഈ മോഡലിൽ നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യില്ല എന്ന കാര്യം. എന്നാൽ അത്കേട്ട് ഈ ഫോൺ വാങ്ങിയവരും വാങ്ങാൻ നിൽക്കുന്നവരും പേടിക്കേണ്ട ആവശ്യമില്ല. കാരണം പൊക്കോ F1ൽ മാത്രമല്ല, ഒരു ഷവോമി ഫോണിലും ഈ സവിശേഷത ഇല്ല എന്നത് തന്നെ.

Advertisement

നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോ പ്ളേ ചെയ്യാത്ത ഈ പ്രശ്നം ഓടിഎ അപ്‌ഡേറ്റ് വഴിയും പരിഹരിക്കാൻ കഴിയില്ല എന്നതും ഓർമ്മപ്പെടുത്തട്ടെ. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്? ചുരുക്കി നമുക്ക് മനസ്സിലാകുന്ന രീതിയിൽ പറയാം.

Advertisement

എന്തുകൊണ്ട്?

ആൻഡ്രോയിഡ് സ്മാർട്ഫോണുകളിൽ പല സൗകര്യങ്ങളും പ്രവർത്തിക്കുന്നതിന് പല തരത്തിലുള്ള സെർട്ടിഫിക്കേഷനുകളും ആവശ്യമാണ്. ആൻഡ്രോയിഡിൽ മാത്രമല്ല, എല്ലാ ഫോൺ ഒഎസുകളിലും ഇത്തരത്തിൽ പല തരത്തിലുള്ള സെർട്ടിഫിക്കേഷനുകൾ ആവശ്യമാണ്. ഓർമ്മയില്ലേ നമ്മുടെ പഴയ നോക്കിയ ഫോണുകൾ. അവയിൽ ഇത്തരത്തിലുള്ള പല സർട്ടിഫിക്കറ്റുകളും സെറ്റിങ്സിനുള്ളിൽ നമ്മൾ കണ്ടിട്ടുണ്ട്.

ഇതാണ് കാരണം

അപ്പോൾ ഇവിടെ പറഞ്ഞുവന്നത് Widevine L1, L2, L3 എന്നിങ്ങനെ ഒരുപിടി സെർട്ടിഫികേഷനുകൾ ആണ് നെറ്ഫ്ലിക്സ് ആമസോൺ പ്രൈം എച്ച്ഡി വീഡിയോകൾ പ്ളേ ചെയ്യാനായി ആവശ്യമായി വരുന്നത്. ഇവയുടെ അപര്യാപ്തതയാണ് ഷവോമി ഫോണുകളിൽ ഹൈ റെസൊല്യൂഷനിൽ ഉള്ള ആമസോൺ നെറ്റ്ഫ്ലിക്സ് വിഡിയോകൾ പ്ളേ ചെയ്യാൻ തടസ്സമാകുന്നത്. എന്നുകരുതി നമുക്ക് ഫോൺ വാങ്ങാതിരിക്കേണ്ട യാതൊരു കാര്യവുമില്ല. ഈയടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച സവിശേഷതകൾ ഉള്ള കയ്യിൽ ഒതുങ്ങുന്ന വിലയിൽ നിങ്ങൾക് വാങ്ങാൻ കഴിയുന്ന ഫോൺ തന്നെയാണ് പൊക്കോ F1.

പൊക്കോ F1

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിട്ടാണ് ഷവോമി പൊക്കോ F1 എത്തുന്നത്. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് പോക്കോഫോണ്‍ എഫ്1. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണൾ. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഷവോമി പൊക്കോ F1 പ്രധാന സവിശേഷതകൾ

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിൻക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകൾ. 20,999 രൂപ മുതലാണ് ഇതിന്റെ വില. ഫ്ലിപ്പ്കാർട്ടിൽ മാത്രമാണ് ഫോണ്‍ ലഭ്യമാകുക.

കേരളത്തിന് സഹായവുമായി അസൂസും! സൗജന്യ സർവീസും കേടായ പാർട്സുകൾക്ക് പകുതി വിലയും!

 

 

Best Mobiles in India

English Summary

Not just Poco F1, none of Xiaomi phones suppport Netflix & Amazon Prime HD streaming: Know why