ഇംഗ്ലീഷിനെ 26 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍


ഇംഗ്ലീഷ് ഭാഷയെ മറ്റ് ഭാഷകളിലേക്ക് മാറ്റാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്റ്റിന്റെ പണിപ്പുരയില്‍. ഇംഗ്ലീഷിലുള്ള സംസാരത്തെ 26 അന്യഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയറിന് സാധിക്കും. യൂണിവേഴ്‌സല്‍ ട്രാന്‍സിലേറ്റര്‍ എന്നാണ് ഇതിന്റെ പേര്.

പ്രശസ്ത ഇംഗ്ലീഷ് ചലച്ചിത്രമായ സ്റ്റാര്‍ ട്രക്കില്‍ ഇത്തരമൊരു ആശയത്തെ അതിന്റെ സ്രഷ്ടാക്കള്‍ പരിചയപ്പെടുത്തിയിരുന്നു. സ്റ്റാര്‍ ട്രക്കിലെ പ്രധാന കഥാപാത്രമായ ജെയിംസ് ടി കെര്‍ക് ബഹിരാകാശ ജീവികളോട് സംസാരിക്കാനായി ഉപയോഗിച്ചിരുന്നത് യൂണിവേഴ്‌സല്‍ ട്രാന്‍സിലേറ്റര്‍ എന്ന പേരില്‍ തന്നെയുള്ള ഒരു സംവിധാനമായിരുന്നു.

Advertisement

എന്തായാലും ഈ ആശയത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്. ഏതെല്ലാം ഭാഷകളാണ് ഈ 26 എണ്ണത്തില്‍ പെടുകയെന്ന് വ്യക്തമല്ല. സ്വന്തം ഭാഷയില്‍ ഉപയോക്താവിനോട് സംസാരിക്കാനും ഈ സോഫ്റ്റ്‌വെയറിന് കഴിയും.

Advertisement

ഫ്രാങ്ക് സൂംഗ്, റിക്ക് റാഷിദ് എന്നിവരുള്‍പ്പെടുന്ന ഗവേഷകസംഘമാണ് ഇതിന്റെ വികസനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ അവിടുള്ളവരുമായി പ്രശ്‌നങ്ങളില്ലാതെ സംസാരിക്കാന്‍ ഈ സോഫ്റ്റ്‌വെയര്‍ ഭാവിയില്‍ ഉപയോഗപ്പെടുത്തിയേക്കുമെന്ന് ഇവര്‍ പ്രത്യാശ

പ്രകടിപ്പിച്ചു. ഭാഷാവിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമാണ് ഇത് ഏറെ ഉപകാരപ്പെടുക.

Best Mobiles in India

Advertisement