സ്ത്രീകളെ സഹായിക്കാന്‍ ആപ്ലിക്കേഷന്‍



സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് കേള്‍ക്കാത്ത ദിവസങ്ങളില്ല. ഒറ്റയ്ക്ക് പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥ. പീഡനവും തട്ടിക്കൊണ്ടുപോകലും പേടിച്ച് എന്നും വീടിനുള്ളില്‍ അടച്ചിരിക്കാനും സാധിക്കില്ല. എല്ലാത്തിനും വേണ്ടത് മുന്‍കരുതലാണ്. മുന്‍കരുതലോടെ നീങ്ങിയാല്‍ ആരേയും പേടിക്കാതെ എവിടേയും പോകാം.

അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷനുമായാണ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഎസ്ടി ഗ്ലോബല്‍ എത്തിയിരിക്കുന്നത്. എന്തെങ്കിലും കാരണം മൂലം മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയാണ് ഐസേവ് എന്ന ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍.

Advertisement

ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വേണ്ടപ്പെട്ടവരുമായി ഉടന്‍ ബന്ധപ്പെടാം. ബന്ധുക്കളുടേയോ അല്ലെങ്കില്‍ പൊലീസിന്റെയോ നമ്പറുകള്‍ ഉള്‍പ്പടെ അഞ്ച് സുപരധാന നമ്പറുകള്‍ സ്റ്റോര്‍ ചെയ്ത് വെക്കാനാകും. എന്തെങ്കിലും ആവശ്യം വന്നാല്‍ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തി ഈ എമര്‍ജന്‍സി കോണ്ടാക്റ്റുകള്‍ക്ക് എസ്എംഎസിലൂടെ വിവരം നല്‍കാം.

Advertisement

ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് ഉപയോക്താവിന്റെ ഫോണ്‍ ഓഫായി പോയാലും ലൊക്കേഷന്‍ എതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഫോണ്‍ ഓഫായിരിക്കുന്ന അവസ്ഥയിലും ഈ എമര്‍ജന്‍സി ബട്ടണ്‍ പ്രവര്‍ത്തിക്കും.

Best Mobiles in India

Advertisement