ശ്വാസോച്ഛാസത്തിലൂടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം



ശ്വാസോച്ഛാസത്തിലൂടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമെന്ന് ഗവേഷകന്‍. എയ്‌റേ മാസ്‌ക് എന്ന ഒരു നൂതന ഉപകരണം ഉപയോഗിച്ചാണ് മൊബൈലില്‍ ചാര്‍ജ്ജിംഗ് നടത്താനാകുക. ഈ മാസ്‌ക് ശ്വാസോച്ഛാസത്തിലൂടെ വരുന്ന വായുവിനെ വൈദ്യുതിയാക്കിമാറ്റുകയാണ് ചെയ്യുന്നത്.

ഐപോഡ് മുതല്‍ മൊബൈല്‍ ഫോണ്‍ വരെ ഇതിലൂടെ ചാര്‍ജ്ജ് ചെയ്യാനാകുമെന്നാണ് ഇത് അവതരിപ്പിച്ച ഗവേഷകന്റെ അഭിപ്രായം. ബ്രസീലുകാരനായ ജോകോ പൗലോ ലമ്മോഗ്‌ലിയയാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.

Advertisement

ഈ ഉപകരണത്തിനകത്ത് ഒരു ചെറിയ വിന്‍ഡ് ടര്‍ബൈന്‍ ഉണ്ട്. അത് ഊര്‍ജ്ജത്തെ ഉത്പാദിപ്പിച്ച് ഒരു കേബിള്‍ വഴി കടത്തിവിട്ട് ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഗത്തേക്ക് എത്തിക്കുന്നു. സാധാരണ സമയങ്ങളില്‍ മാത്രമല്ല, ഉറങ്ങുമ്പോഴും ഓടുമ്പോഴും വരെ ഈ ഉപകരണം ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യാം.

Advertisement

ചാര്‍ജ്ജിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാര്‍ബണ്‍ പോലുള്ള പദാര്‍ത്ഥങ്ങളുടെ ആവശ്യം പരമാവധി കുറക്കാന്‍ ഈ ആശയം ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് ജോകോ വ്യക്തമാക്കി.

ഊര്‍ജ്ജ സംരക്ഷണത്തിനൊപ്പം ശാരീരിക വ്യായാമങ്ങള്‍ കൂട്ടാനും ഇത് ആളുകള്‍ക്ക് പ്രേരണ നല്‍കും. മാത്രമല്ല, പ്രകൃതിക്കിണങ്ങുന്ന ഒരു ഊര്‍ജ്ജോത്പാദന മാര്‍ഗ്ഗമെന്നതിനാല്‍ അപകടങ്ങള്‍ ഒന്നും ഇല്ല.

മൊബൈല്‍ ഫോണുകളുടേയും മറ്റും ചാര്‍ജ്ജിംഗിന് ഇണങ്ങുന്ന മറ്റൊരു ടെക്‌നോളജി അടുത്തിടെ വികസിപ്പിച്ചെടുത്തിരുന്നു. ആ വാര്‍ത്ത ഇവിടെ വായിക്കാം.

Best Mobiles in India

Advertisement