ഫെയ്‌സ്ബുക്കിലെ നിങ്ങളെ നിങ്ങള്‍ക്കറിയാന്‍ ഗെറ്റ്എബൗട്ട് മീ



നിങ്ങള്‍ ഫേസ്ബുക്കില്‍ എത്രത്തോളം സജീവമാണെന്ന് സ്വയം വിലയിരുത്താന്‍ ഒരു ആപ്ലിക്കേഷന്‍. ഗെറ്റ്എബൗട്ട് മീ എന്ന ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് മൂന്ന് വ്യത്യസ്തങ്ങളായ ഇന്‍ഫോഗ്രാഫിക്‌സുകള്‍ ലഭിക്കും.ഡാറ്റകളെ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ വിശദമാക്കുന്ന രീതിയാണ് ഇന്‍ഫോഗ്രാഫിക്‌സ്.

ഗെറ്റ്എബൗട്ട് മീ എന്ന വെബ്‌സൈറ്റില്‍ പോയി ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ആപ്ലിക്കേഷനെ അനുവദിക്കുന്നതോടെ ഇന്‍ഫോഗ്രാഫിക് ഡാറ്റകള്‍ ആക്‌സസ് ചെയ്യാം.

Advertisement

ഈ ആപ്ലിക്കേഷനെ ലൈക്ക് ചെയ്താല്‍ മൂന്ന് തരം ഇന്‍ഫോഗ്രാഫിക് വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ആപ്ലിക്കേഷന്‍ ലൈക്ക് ചെയ്യാത്തവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ഫേസ്ബുക്ക് ആക്റ്റിവിറ്റി സംബന്ധിച്ച ഇന്‍ഫോഗ്രാഫിക് വിവരങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക.

Advertisement

മറ്റ് രണ്ട് ഇന്‍ഫോഗ്രാഫിക്‌സുകളില്‍ ഒന്ന് എബൗട്ട് മീ ആന്റ് മൈ സോഷ്യല്‍ നെറ്റ്‌വര്‍ക്കും രണ്ടാമത്തേത് എബൗട്ട് യു എന്ന വിഭാഗവുമാണ്. ഫേസ്ബുക്ക്

ആക്റ്റിവിറ്റികളെക്കുറിച്ച് പറയുന്ന ആദ്യ ഇന്‍ഫോഗ്രാഫിക്‌സില്‍ നിങ്ങള്‍ ഏറ്റവും അധികം ബന്ധം സ്ഥാപിക്കുന്ന സുഹൃത്തുക്കള്‍, ഷെയര്‍ ചെയ്ത പോസ്റ്റുകളുടെ എണ്ണം, സ്വഭാവം എന്നിവയെല്ലാം ഉള്‍പ്പെടുന്നു. സൈറ്റില്‍ ആക്റ്റീവാകുന്ന ദിവസങ്ങളും ഇതില്‍ നിന്ന് മനസ്സിലാക്കാം.

എബൗട്ട് മി ആന്റ് മൈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്ന വിഭാഗത്തില്‍ എത്ര ഫോട്ടോകളില്‍ നിങ്ങളെ ടാഗ് ചെയ്തിട്ടുണ്ട്, ആരാണ് ഏറ്റവും അധികം ടാഗ് ചെയ്തതെന്ന് അറിയാം. സുഹൃത്തുക്കളില്‍ സ്ത്രീകളെത്ര പുരുഷന്മാരെത്ര, സുഹൃത്തുക്കളുടെ ലൊക്കേഷന്‍ ഇവയും ഇതില്‍ നിന്ന് ലഭിക്കും.

Advertisement

എബൗട്ട് യു വിഭാഗത്തില്‍ നിങ്ങള്‍ ഏതെല്ലാം ഗ്രൂപ്പില്‍ അംഗങ്ങളാണ്, ലൈക്ക് ചെയ്ത പേജുകളെത്രെ എന്നിവ ഉള്‍പ്പെടുന്നു. സുഹൃത്തുക്കളുടെ പ്രായവും ഈ ഇന്‍ഫോഗ്രാഫിക്‌സ് വിവരിക്കും.

ഇനി ഈ ഇന്‍ഫോഗ്രാഫിക്‌സുകളൊക്കെ വോള്‍ പേജില്‍ പോസ്റ്റ് ചെയ്യാം. ചില പോസ്റ്റുകള്‍ ഈ ആപ്ലിക്കേഷന്‍ തന്നെ ഓട്ടോമാറ്റിക്കായി പോസ്റ്റ് ചെയ്യുന്നതാണ്. ഇന്‍ഫോഗ്രാഫിക്‌സുകള്‍ കമ്പ്യൂട്ടറുകളില്‍ സേവ് ചെയ്യപ്പെടുന്നില്ല.

Best Mobiles in India

Advertisement