നോക്കിയ ആപ്ലിക്കേഷന് ഇനി എയര്‍ടെല്‍, വോഡഫോണ്‍ ബില്ലിലൂടെ പണമടക്കാം



നോക്കിയ ഓവി സ്‌റ്റോറില്‍ നിന്ന് വാങ്ങുന്ന ആപ്ലിക്കേഷനുകളുടെ പണം ഇനി എയര്‍ടെല്‍, വോഡഫോണ്‍ ബില്ലിലൂടെ അടയ്ക്കാം. ഇതിനായി ഈ രണ്ട് ടെലികോം കമ്പനികളുമായി നോക്കിയ സഹകരിക്കുന്നതാണ്. ഇതനുസരിച്ച് ഓവി സ്‌റ്റോറില്‍ നിന്നും പെയ്ഡ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താലും അതിന്റെ ബില്‍ പ്രതിമാസ ഫോണ്‍ ബില്ലിലാണ് ഉള്‍പ്പെടുക. പ്രീ-പെയ്ഡ് ഉപയോക്താക്കള്‍ക്കാവുമ്പോള്‍ ഈ ആപ്ലിക്കേഷന്റെ പണം പ്രീ-പെയ്ഡ് ബാലന്‍സില്‍ നിന്ന് കുറയും.

ഇതിന് മുമ്പ് റിലയന്‍സുമായി മാത്രമേ നോക്കിയയ്ക്ക് ഇത്തരത്തിലുള്ള സഹകരണം ഉണ്ടായിരുന്നുള്ളൂ. ആപ്ലിക്കേഷനുകളെ കൂടാതെ ഗെയിംസ്, വീഡിയോ, പോഡ്കാസ്റ്റ്, പ്രൊഡക്റ്റിവിറ്റി ടൂളുകള്‍, വെബ്, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങളും ഓവി സ്‌റ്റോറില്‍ നിന്ന് ലഭിക്കുന്നതാണ്.

Advertisement

പ്രതിമാസം ഓവി സ്‌റ്റോറില്‍ നിന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ 6 കോടി ഡൗണ്‍ലോഡുകള്‍ നടത്തുന്നതായി നോക്കിയ ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വീരല്‍ ഓസ പറഞ്ഞു. ഈ നിരക്ക് വര്‍ധിച്ചുവരികയാണെന്നും രണ്ട് ജിഎസ്എം സേവനദാതാക്കളുമായുള്ള സഹകരണം മൂലം പെയ്ഡ് ആപ്ലിക്കേഷനുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Best Mobiles in India

Advertisement