ഭക്ഷണം കേടായോ എന്നറിയാന്‍ ഫോണ്‍ സ്‌കാനര്‍



ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമാണോ എന്നറിയാന്‍ മൊബൈല്‍ ഫോണ്‍ മതി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. ഫോണില്‍ ഘടിപ്പിക്കുന്ന ഒരു ഉപകരണമാണ് ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കുക. ഇ.കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ ഇതിന് സാധിക്കും.

ഇ.കോളി ബാക്റ്റീരിയ കേടായ ഭക്ഷ്യപദാര്‍ത്ഥങ്ങളിലൂടെയാണ് മനുഷ്യരിലേക്ക് പടരുന്നത്. വികസ്വര രാജ്യങ്ങളിലാണ് ഇത് പ്രധാനമായും ഭീഷണി സൃഷ്ടിക്കുന്നതും. ഇവ കണ്ടെത്താനുള്ള ഉപകരണങ്ങള്‍ വിലകൂടിയതും ഉപയോഗം സങ്കീര്‍ണ്ണവുമാണെന്നിരിക്കെ ഗവേഷകരുടെ ഈ മൊബൈല്‍ സ്‌കാനര്‍ വികസ്വര രാജ്യങ്ങളില്‍ ഏറെ ശ്രദ്ധനേടും.

Advertisement

ഹോംഗ്‌യിംഗ് സൂ എന്ന ഗവേഷകനാണ് ഈ കണ്ടെത്തലിന് നേതൃത്വം നല്‍കിയത്. സ്‌കാനറില്‍ ഒരു നേര്‍ത്ത ഗ്ലാസ് ട്യൂബും എല്‍ഇഡി ലൈറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈലിലെ ക്യാമറയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് സ്‌കാനറിന്റെ പ്രവര്‍ത്തനം.

Best Mobiles in India

Advertisement