ഗൂഗിളിലൂടെ വൈറ്റ്ഹൗസ് കാണാം


യുഎസ് പ്രസിഡന്റ് ഔദ്യോഗിക വസതിയിലൂടെ ഇനി നമുക്കും ചുറ്റി സഞ്ചരിക്കാം. 1600 പെന്‍സില്‍വാനിയ അവന്യുവിലുള്ള വൈറ്റ്ഹൗസിലെ പൊതുമുറികളിലൂടെ വെര്‍ച്വല്‍ സഞ്ചാരം നടത്താനാണ് ഗൂഗിള്‍ അനുവദിക്കുകയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ അറിയിച്ചു. ഗൂഗിള്‍ ആര്‍ട് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ വെര്‍ച്വല്‍ ടൂര്‍. പൊതുമുറികളായ മ്യൂസിയം, ഗാലറികള്‍, മറ്റ് സുപ്രധാന സ്ഥലങ്ങള്‍ എന്നിവ ഇതിലൂടെ കാണാനാകും.

വൈറ്റ്ഹൗസ് പ്രസിഡന്റിന്റെ കുടുംബത്തിന് മാത്രമോ ലോകനേതാക്കളുടെ കൂടിക്കാഴ്ചയ്‌ക്കോ വേണ്ടി മാത്രമുള്ളതല്ലെന്നും ജനങ്ങളുടെ വീടെന്ന ഒരു പേരു കൂടി ഇതിനുണ്ടെന്നും ഒരു വീഡിയോ മെസേജില്‍ മിഷേല്‍ ഒബാമ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഗൂഗിള്‍ ആര്‍ട് പ്രോജക്റ്റ് ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ അന്ന് വൈറ്റ്ഹൗസ് ആക്‌സസിംഗ് ലഭിച്ചിരുന്നില്ല.

ആര്‍ട്‌പ്രോജക്റ്റിലൂടെ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ കഴിയും. ലോകത്തെവിടെയുമുള്ള ആര്‍ട് ഗ്യാലറികളും മ്യൂസിയങ്ങളും, പ്രശസ്ത ഭരണകേന്ദ്രങ്ങളും ഇവിടെ കാണാം. ഓസ്‌ട്രേലിയന്‍ റോക്ക് ആര്‍ട്, ബ്രിട്ടീഷ് കൗണ്‍സില്‍, വാന്‍ഗോ മ്യൂസിയം ഇതെല്ലാം ഇതില്‍ ചിലത് മാത്രം. മ്യൂസിയങ്ങളുടെ പേര് സെര്‍ച്ച് ചെയതും അല്ലെങ്കില്‍ കലാകാരന്മാരുടെ പേര് ചെയ്തും, ലൊക്കേഷന്‍ സെര്‍ച്ച് ചെയ്തു ചിത്രങ്ങള്‍ കാണാനാകും.

രാജാരവിവര്‍മ്മ ചിത്രങ്ങളും ഇന്ത്യന്‍ മ്യൂസിയങ്ങളുമെല്ലാം ഇവിടെ നിന്ന് കണ്ടാസ്വദിക്കാം. സ്ട്രീറ്റ് വ്യൂ ടെക്‌നോളജിയാണ് ഇതില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നത്. 12, 16 ജിഗാപിക്‌സല്‍ ചിത്രങ്ങളും ഇവിടെ കാണാനാകും. ഈ സൈറ്റ് ആക്‌സസ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

Most Read Articles
Best Mobiles in India

Have a great day!
Read more...