ഇനി രാജ്യത്ത് എവിടെ നിന്നും പാസ്സ്പോർട്ടിന് അപേക്ഷിക്കാം; പുത്തൻ സംവിധാനവും ആപ്പുമായി സർക്കാർ


രാജ്യത്ത് എവിടെ നിന്നും പാസ്സ്പോർട്ടിന് അപേക്ഷിക്കാനുള്ള സൗകര്യവുമായി സർക്കാർ. വിദേശ കാര്യ മന്ത്രി സുഷമ സ്വരാജാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു മൊബൈൽ ആപ്പ് കൂടെ മന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഫോൺ എന്നിവയിലെല്ലാം തന്നെ ഈ ആപ്പ് ലഭ്യമാകും. നിലവിലുണ്ടായിരുന്ന അഡ്രസ്സ് ഉള്ള സ്ഥലത്ത് തന്നെ പാസ്സ്പോർട്ടിന് അപേക്ഷിക്കണം എന്ന അല്പം ബുദ്ധിമുട്ട് നിറഞ്ഞ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.

Advertisement

പാസ്സ്പോർട്ടിന് അപേക്ഷിക്കുക, അപ്പോയിന്മെന്റ് എടുക്കുക, തീയതി അറിയുക തുടങ്ങി പല സൗകര്യങ്ങൾക്കും ഈ ആപ്പ് ഉപയോഗിക്കാം. പുതിയ ഈ സൗകര്യം അനുസരിച്ച് ഒരാൾക്ക് റീജിയണൽ പാസ്പോർട്ട് ഓഫീസ്, പാസ്സ്‌പോർട്ട് സേവാ കേന്ദ്ര, പോസ്റ്റ് ഓഫീസ് പാസ്സ്‌പോർട്ട് സേവാ കേന്ദ്ര എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിന് മുമ്പ് അതാത് വിലാസമുള്ള സ്ഥലങ്ങളിൽ മാത്രമായിരുന്നു ഇത് സാധിച്ചിരുന്നത്.

Advertisement

ഉദാഹരണം പറയുകയാണെങ്കിൽ ചെന്നൈയിൽ താത്കാലികമായി താമസിക്കുന്ന കോഴിക്കോട് ഉള്ള ഒരാൾക്ക് പാസ്പോർട്ട് അപേക്ഷ നൽകുന്നതിനായി കോഴിക്കോട് വരെ നേരിട്ട് വരേണ്ടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. പുതിയ നിയമപ്രകാരം ഇയാൾക്ക് ചെന്നൈയിൽ നിന്ന് തന്നെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസിന് കീഴിലുള്ള പാസ്സ്‌പോർട്ട് സേവാ കേന്ദ്ര, പോസ്റ്റ് ഓഫീസ് പാസ്സ്‌പോർട്ട് സേവാ കേന്ദ്ര എന്നിവിടങ്ങളിൽ തന്നെ അപേക്ഷിക്കാൻ സാധിക്കും.

How To add face unlock on your old phone - MALAYALAM GIZBOT

നിലവിൽ രാജ്യത്ത് ഈയൊരു പ്രശ്നം കാരണം താത്കാലികമായി ജോലിക്കും മറ്റുമായി പല ഭാഗങ്ങളിൽ താമസിക്കുന്ന ആളുകളെ സംബന്ധിച്ചെടുത്തളം പാസ്സ്പോർട്ടിന് നേരിട്ട് അപേക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അതുകൂടാതെ പുതിയ പാസ്പോർട്ട് സേവാ ആപ്പ് വഴിയും പല കാര്യങ്ങളും പൊതുജനങ്ങൾക്ക് ഫോണിൽ നിന്ന് തന്നെ ചെയ്യാൻ സാധിക്കും.

Advertisement

ഒരു പാസ്‌പോർട്ടിന് അപേക്ഷിക്കാനായി കമ്പ്യൂട്ടറോ പ്രിന്ററോ മറ്റു ചിലവുകളോ ഒന്നും തന്നെ ഇനി ഉണ്ടാവില്ല. നേരിട്ട് ഫോണിൽ നിന്ന് തന്നെ അപേക്ഷിക്കാൻ സാധിക്കും. ഇതോടൊപ്പം തന്നെ കാര്യമായ ഒരുപിടി മാറ്റങ്ങൾ ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകും. സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തി കാര്യങ്ങൾ കൂടുതൽ ലളിതവും സുതാര്യവും സുരക്ഷിതവുമായ രീതിയിൽ ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കുകയാണ് സർക്കാർ ഇവിടെ.

നിങ്ങളുടെ പഴയ ഫോണിൽ തന്നെ ഫേസ് അൺലോക്ക് സെറ്റ് ചെയ്യാൻ പറ്റുമ്പോൾ എന്തിന് പുതിയത് വാങ്ങണം? വീഡിയോ കാണാം

രാജ്യത്തെ എല്ലാ ACകളിലും ഇനിമുതൽ 24 ഡിഗ്രി സെൽഷ്യസ് സെറ്റ് ചെയ്യപ്പെടും! നിയമം ഉടൻ!

Best Mobiles in India

Advertisement

English Summary

Now You Can Apply for Passport from Anywhere in India