ആന്ധ്രാപ്രദേശിലെ 51 റെയിൽവേ സ്‌റ്റേഷനുകളിൽ വൈ-ഫൈ സൗകര്യം


നാലു വർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നമായ 'ഡിജിറ്റൽ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ 51 റെയിൽവേ സ്റ്റേഷനുകളിൽ വൈ-ഫൈ സൗകര്യം ഏർപ്പെടുത്തി. സൗത്ത് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവിടങ്ങളിലാണ് ഈ സൗകര്യവും സജ്ജമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നഗരങ്ങളിലുള്ള റെയിൽവേ സ്റ്റേഷനുകളെക്കാളും ഈ ഗ്രാമമേഖലയിലുള്ള റെയിൽവേ സ്‌റ്റേഷനുകളിൽ ഇന്റർനെറ്റ് സൗകര്യം കൂടുതലാണ്.

ഹോണര്‍ വ്യൂ20, ഗ്യാലക്സി എം10, റിയല്‍മി സി1 തുടങ്ങി ഒട്ടനേകം മോഡലുകള്‍; 2019ലെ ലോഞ്ചിംഗ് റൗണ്ടപ്പ് വായിക്കാം

വൈ-ഫൈ സൗകര്യം

"പഠനത്തിനായി ഇ-നോട്ടുകൾ ലഭിക്കുന്നതിനോ വിവിധ ഗവൺമെന്റ് ജോബ് സർവീസുകളുടെ ഓൺലൈൻ പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യുന്നതിനോ റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കാത്ത ഗ്രാമീണ യുവജനങ്ങൾക്ക് ഇത് സഹായകമാകും", റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

ആന്ധ്രപ്രദേശ് റെയിൽവേ

സ്റ്റേഷൻ പരിസരത്തോട്ട് കടക്കുന്നതിനായി ടിക്കറ്റ് ചാർജ് അടക്കേണ്ടതുണ്ട്. വിജയവാഡ, വിശാഖപട്ടണം, ഗുണ്ടൂർ, തിരുപ്പതി, നെല്ലൂർ, രാജമുണ്ട്രി, ഏലൂരു, കാക്കിനാട, ഗുണ്ടകൽ, കഡപ്പ, ശ്രീകാകുല. തുടങ്ങി രാജ്യത്തൊട്ടാകെ ഇതുവരെ 400-ൽ പരം റെയിൽവേ സ്‌റ്റേഷനുകൾ ഇപ്പോൾ വൈ-ഫൈ സജ്ജമാണ്.

ഡിജിറ്റൽ ഇന്ത്യ

ഗുണദാല, ഗോദാവരി, ഗണ്ണവരം, കൃഷ്ണകനാൽ, നൂസ്വിദ് തുടങ്ങി 27 ഗ്രാമീണ മേഖലകളിലുള്ള റെയിൽവേ സ്റ്റേഷനുകൾക്ക് ഇപ്പോൾ വൈ-ഫൈ സൗകര്യം ലഭ്യമാണ്. രാജ്യത്തെ ഗ്രാമീണ മേഖലയിൽ മാത്രം 300 സ്റ്റേഷനുകൾ ഇപ്പോൾ സൗജന്യ വൈ-ഫൈ ആസ്വദിക്കുകയാണ്. കേന്ദ്രത്തിന്റെ 'ഡിജിറ്റൽ ഇന്ത്യ മിഷൻ' മാതൃകയിൽ സംസ്ഥാനത്തെ വൈ-ഫൈ പദ്ധതി നടപ്പിലാക്കുന്നതിനായി റെയിൽ ടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഗൂഗിളും തമ്മിൽ സഹകരിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് ലഭ്യത

"ഒരു ഉപയോക്താവിന് ഇന്റർനെറ്റിന്റെ വേഗത ഒരു ദിവസം ആദ്യ അര മണിക്കൂർ പരിധിയില്ലാതെ ഉപയോഗിക്കാം. നിശ്ചിത സമയം കഴിയുമ്പോൾ വേഗത രണ്ട് എം.ബി.പി.സിലോട്ട് താഴുന്നു, അങ്ങനെ പ്ലാറ്റ്ഫോമുകളിലുള്ള മറ്റ് യാത്രക്കാർക്ക് ഇന്റർനെറ്റ് തടസമില്ലാതെ ഉപയോഗിക്കാൻ കഴിയും" റെയിൽവേ അതോറിറ്റി വ്യക്തമാക്കി. ഉൾഗ്രാമങ്ങളിലുള്ള ആളുകൾക്ക് ഇന്റർനെറ്റ് അക്സസ്സ് ചെയ്യാൻ അറിയില്ല എന്നത് മറ്റൊരു പ്രശ്നമാണ്. ഇത് കൊണ്ട് റെയിൽവേ ഗ്രൗണ്ട് സപ്പോർട്ടിങ് സ്റ്റാഫിനെ നിയമിക്കുവാൻ തീരുമാനമെടുത്തു.

Most Read Articles
Best Mobiles in India
Read More About: railway station internet news wifi

Have a great day!
Read more...

English Summary

According to South Central Railway (SCR) officials, 24 ‘A1’ & ‘A’ category Railway stations and 27 railway stations with rural background in the State have been provided high speed public Wi-Fi service, under the aegis of RailTel Corporation of India (RCIL) in collaboration with Google.