ഒഎല്‍ഇഡി ഡിസ്‌പ്ലേയോടുകൂടിയ ആല്‍ഫാ സ്മാര്‍ട്ട് വാച്ചിനെ നൂബിയ പുറത്തിറക്കി


2019ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നത് നാമെല്ലാം മറിഞ്ഞതാണ്. എന്നാലിതാ ഫോള്‍ഡബിള്‍ സ്‌ക്രീനോടുകൂടിയ സ്മാര്‍ട്ട് വാച്ചും പുറത്തിറങ്ങുന്നു. പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ന്യൂബിയയാണ് ഇതിന് പിന്നില്‍. ഒഎല്‍ഇഡി ഫ്‌ളെക്‌സിബിള്‍ ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ക്യാമറ, ഇലക്ട്രോണിക് സിം എന്നീ സംവിധാനങ്ങള്‍ സ്മാര്‍ട് വാച്ചില്‍ ഉണ്ടാകും. ഒരു ആന്‍ഡ്രോയ്ഡ് ഫോണില്‍ കാണാവുന്ന ഒരു വിധം എല്ലാ ഫീച്ചറും ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ന്യൂബിയ

സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രോസസ്സറും ഒരു ജിബി റാമും 8ജിബി ഇന്റേണല്‍ മെമ്മറിയും ന്യൂബിയ സ്മാര്‍ട്ട് വാച്ചിന് കരുത്തേകും. കസ്റ്റം ഒഎസിലാണ് ആല്‍ബം ന്യൂബിയ ആല്‍ഫയുടെ പ്രവര്‍ത്തനം. 500 മില്ലി അമ്പയറിന്റെ ബാറ്ററി കരുത്തും വാച്ചില്‍ ഉണ്ട്.

കമ്പനി അവകാശപ്പെടുന്നത്

4 ഇഞ്ച് ഒ.എല്‍.ഇഡി ഡിസ്‌പ്ലേയാണ് ലൂമിയ ആല്‍ഫ ആല്‍ഫ സ്മാര്‍ട് വാച്ചില്‍ ഉള്ളത്. 960X192 പിക്‌സലാണ് റെസലൂഷന്‍. മറ്റ് സ്മാര്‍ട്ട് വാച്ചുകളില്‍ നിന്നും വ്യത്യസ്തമായി 230 ശതമാനം അധികം സ്‌ക്രീന്‍ റിയല്‍എസ്റ്റേറ്റ് ഈ ഫോണില്‍ ഉണ്ടാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത് . ഒരു ബ്രേസ്ലെറ്റ് പോലെ സ്മാര്‍ട് വാച്ചിന് നിങ്ങള്‍ക്ക് കെട്ടിക്കൊണ്ട് നല്‍കാനാകും. കൈയില്‍ കെട്ടി കൊണ്ടുതന്നെ ഫോണ്‍ വിളിക്കാനും കോള്‍ റിസീവ് ചെയ്യാനും ഫോട്ടോ എടുക്കാനും വാച്ച് സൗകര്യമൊരുക്കും.

സെന്‍സര്‍

ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ ഉള്‍പ്പെടെയുള്ള സവിശേഷതയും എല്ലാ സ്മാര്‍ട്ട് വാച്ചിലും ഉള്ളതുപോലെതന്നെ ഈ വാച്ചിലും ഉണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വാച്ചിനെ കമ്പനി അവതരിപ്പിക്കും. ഈ വര്‍ഷംതന്നെ ഏപ്രിലോടെ വില്‍പ്പനയും ആരംഭിക്കും. പ്രത്യേകതരം മോഷന്‍ സെന്‍സറുകള്‍ വാച്ചിനെ വ്യത്യസ്തമാക്കുന്നു.

വാച്ചിന് കഴിയും.

ദൂരെനിന്ന് കാണിക്കുന്ന അംഗ്യങ്ങള്‍ പോലും കൃത്യമായി ഒപ്പിയെടുക്കാന്‍ വാച്ചിന് കഴിയും. നാവിഗേഷന് സഹായിക്കുന്നതിനായി വാച്ചിന്റെ വലതുവശത്ത് 2 നോബുകള്‍ ഉണ്ട്. ഫോര്‍ജി കണക്ടിവിറ്റി സാധ്യമാണ്. സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ചിരിക്കുന്ന വാച്ച് ഗോള്‍ഡ് ബ്ലാക്ക് നിറഭേദങ്ങളില്‍ വിപണിയില്‍ ലഭിക്കും.

ഇടംപിടിച്ചിരിക്കുന്നു.

സ്‌നാപ്ഡ്രാഗണ്‍ വെയര്‍ 2100 പ്രോസസറും 1 ജിബി റാമും ഫോണിന് കരുത്തേകുന്നു. ഇന്റേണല്‍ മെമ്മറി 8 ജിബിയാണ്. 550 മില്ലി ആമ്പിയര്‍ കരുത്തുള്ള ബാറ്ററി 48 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയം വാഗ്ദാനം നല്‍കുന്നുണ്ട്. ടൈപ്പിംഗിനായി ടി9 കീബോര്‍ഡും നൂബിയ സപ്പോര്‍ട്ട് ചെയ്യും. ബില്‍റ്റ് ഇന്‍ സ്പീക്കറും വാച്ചില്‍ ഉണ്ട്. മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ അഞ്ച് മെഗാപിക്‌സല്‍ 182 ഡിഗ്രി വൈഡ് ആംഗിള്‍ സെന്‍സറോട് കൂടിയ ക്യാമറ വാച്ചില്‍ ഇടംപിടിച്ചിരിക്കുന്നു.

സ്മാര്‍ട്ട് വാച്ച്

2 വേരിയന്റുകളിലായാണ് നൂബിയ ആല്‍ഫാ സ്മാര്‍ട്ട് വാച്ച് വിപണിയിലെത്തുക. ആദ്യത്തേത് മൊബൈലുമായി ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കാന്‍ കഴിയുന്നതും മറ്റേത് ഇലക്ട്രോണിക് സിം അധിഷ്ഠിതമായതും ആണ്. ആദ്യം ചൈനീസ് വിപണിയില്‍ ആകും പുറത്തിറങ്ങുക. 36,200 രൂപയാണ് അടിസ്ഥാന വില.

ഏവരും അറിഞ്ഞിരിക്കേണ്ട 15 ഗൂഗിള്‍ സേര്‍ച്ച് ട്രിക്കുകള്‍

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

Nubia Alpha Smartwatch With Foldable OLED Display Launched at MWC