സ്പര്‍ശനവും, ആംഗ്യവും ഒക്യുലസ് വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ജനിപ്പിക്കും...!


ഫേസ്ബുക്ക് സാങ്കേതികത രംഗത്ത് തങ്ങളുടെ മേഖല വ്യാപിപ്പിക്കുകയാണ്. കാത്തിരിപ്പിന് ശേഷം ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ റിയാലിറ്റി വിഭാഗം ഒക്യുലസ് ഹെഡ്‌സെറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

Advertisement

മായിക ലോകവും യാഥാര്‍ത്ഥ്യവും തമ്മിലുളള അതിര്‍ വരമ്പുകള്‍ കൂട്ടിമുട്ടിക്കാന്‍ സ്പര്‍ശനത്തിന്റെയും ആംഗ്യങ്ങളുടെയും വികാരങ്ങള്‍ ഉപയോക്താവില്‍ ജനിപ്പിക്കുന്ന തരത്തിലാണ് ഈ ഹെഡ്‌സെറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

Advertisement

വീഡിയോ ഗെയിം കളിക്കുമ്പോള്‍ യഥാര്‍ത്ഥ്യ പ്രതീതി സൃഷ്ടിക്കുന്ന തരത്തില്‍ വെടിവയ്ക്കാനും, അമ്പയയ്ക്കാനും സാധിക്കുന്ന വിധമാണ് ഹെഡ്‌സെറ്റ് ഇറങ്ങാന്‍ പോകുന്നത്. ഒക്യുലസ് സ്ഥാപകന്‍ പാമര്‍ ലാക്കിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്.

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

ഹെഡ്‌സെറ്റിന് റിഫ്റ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഈ ആഴ്ച നടക്കുന്ന ലോസ് ഏജലസിലെ ഇലക്ട്രോണിക്ക് എന്റര്‍ടൈന്‍മെന്റ് എക്‌സ്‌പോയിലാണ് റിഫ്റ്റ് അവതരിപ്പിക്കാനിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഗെയിം ഷോയാണ് ഇലക്ട്രോണിക്ക് എന്റര്‍ടൈന്‍മെന്റ് എക്‌സ്‌പോ.

നിങ്ങളെ ചിലപ്പോള്‍ സഹായിച്ചേക്കാവുന്ന ചാര ഉപകരണങ്ങള്‍...!

അടുത്ത വര്‍ഷം ഏപ്രിലിലാണ് ഇത് വിപണിയില്‍ എത്തുന്നത്. വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് കരുതുന്ന സംരംഭമായ ഒക്യുലസിനെ 2014 ജൂലൈയില്‍ 2 ബില്ല്യണ്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു.

Best Mobiles in India

Advertisement

English Summary

Oculus's Virtual-Reality Headset to Simulate Touch, Gestures.