കാത്തിരിപ്പിനൊടുവില്‍ വണ്‍പ്ലസ് 3, 3T എന്നിവയ്ക്ക് OxygenOS 5.0.3 അപ്‌ഡേറ്റ് ലഭിച്ചു


ആറു മാസത്തെ കാത്തിരിപ്പിനു ശേഷമാണ് വണ്‍പ്ലസ് 3, വണ്‍പ്ലസ് 3T എന്നീ ഫോണുകള്‍ക്ക് OxygenOS 5.0.3 അപ്‌ഡേറ്റ് ലഭിച്ചത്. ഇതിലൂടെ ഈ ഫോണുകള്‍ക്ക് ഫേസ് അണ്‍ലോക്ക് സവിശേഷത നല്‍കുന്നു. കഴിഞ്ഞ നവംബറില്‍ കമ്പനി വണ്‍പ്ലസ് 5Tക്ക് നല്‍കിയ സവിശേഷതയാണ് ഇത്. അതിനു ശേഷം വണ്‍പ്ലസ് 5നും നല്‍കിയിരുന്നു.

Advertisement

ഇതിന്റെ ബീറ്റ അപ്‌ഡേറ്റാണ് (Open Beta 30) ആദ്യം ഇറങ്ങിയത്, ഈ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാനായി വളരെ ആകാംക്ഷയോടെ കാത്തിരുന്ന അനേകം ഉപയോക്താക്കള്‍ ഉണ്ട്. എന്നാല്‍ ഈ ഫീച്ചറിനായി കാത്തിരുന്ന മറ്റുളളവര്‍ക്കും ഇപ്പോള്‍് ലഭ്യമായി തുടങ്ങി.

Advertisement

GSMArena യുടെ റിപ്പോര്‍ട്ട് പ്രകാരം ഫേസ് അണ്‍ലോക്ക് സവിശേഷതക്കു പുറമേ OxygenOS 5.0.3 അപ്‌ഡേറ്റ് മേയ് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് പാച്ചും പുനര്‍രൂപകല്‍പന ഷെല്‍ഫും (Redesigned Shelf) ഉും വണ്‍പ്ലസ് 3, 3T എന്നിവയ്ക്കു നല്‍കുന്നു. കൂടാതെ ദൈര്‍ഘ്യമുളള പ്രസ് ഓപ്ഷനുകളും 'Recently Deleted Section' എന്നിവയും ഈ അപ്‌ഡേറ്റിന്റെ ഭാഗമായി ചേര്‍ത്തിട്ടുണ്ട്.

കുട്ടികള്‍ക്കായി ഗൂഗിളിന്റെ 'സമ്മര്‍ ക്യംപ്' പ്രഖ്യാപിച്ചു...ഇനി ഗൂഗിളിനോടൊപ്പം അടിച്ചു പൊളിക്കാം...!

ഇതിനോടൊപ്പം ഫയല്‍ മാനേജര്‍ ഓപ്ഷനില്‍ 'larger file' എന്ന പുതിയ ഓപ്ഷനും കാലാവസ്ഥ ആപ്ലിക്കേനായി പുതിയ വിഡ്ജറ്റും ചേര്‍ത്തിട്ടുണ്ട്. എല്ലാ ഉപയോക്താക്കള്‍ക്കും ഒരേ സമയം ഈ അപ്‌ഡേറ്റ് സ്വീകരിക്കാന്‍ സാധിക്കില്ല. ബ്ലോഗ് പോസ്റ്റിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

Best Mobiles in India

Advertisement

English Summary

OnePlus 3 and 3T users can got OxygenOS 5.0.3 update