ഇനി വൺപ്ലസ് 3/ 3Tക്കും ഫേസ് അൺലോക്ക് കിട്ടും!


വൺപ്ലസ് 3/ 3T ആരാധകർക്ക് ഏറെ സന്തോഷമുള്ള ഒരു കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ വൺപ്ലസ് 6ലൂടെ വന്ന് ഇപ്പോൾ വൺപ്ലസ് 5 ലും ലഭ്യമായ ഫേസ് അൺലോക്ക് സൗകര്യം വൺപ്ലസ് 3/ 3T എന്നീ മോഡലുകൾക്കും കൂടി ലഭ്യമായിരിക്കുകയാണ്. ഇതിനായി ഏറ്റവും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

വൺപ്ലസ് 6ലും വൺപ്ലസ് 5ലുമെല്ലാം ഫേസ് അൺലോക്ക് വന്നപ്പോൾ ഇനിയെന്ന് ഞങ്ങൾക്ക് ലഭിക്കും എന്ന ആശങ്കയിൽ ഇരുന്ന വൺപ്ലസ് 3/ 3T ഉപഭോക്താക്കൾക്ക് ഇതിലും സന്തോഷമുള്ള വാർത്ത വേറെയുണ്ടാവില്ല. വൺപ്ലസ് 3/ 3T മോഡലുകളിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന OxygenOS 5.0.3 അപ്ഡേറ്റ് ചെയ്യുന്നത് വഴിയാണ് ഇതടക്കം ഒരുപിടി പുതിയ സൗകര്യങ്ങൾ ലഭ്യമാകുക.

ഇതിനായി ഫോണിലെ സെറ്റിങ്‌സ് വഴി അപ്ഡേറ്റ് സെറ്റിങ്സിൽ കയറി ഫോൺ അപ്ഡേറ്റ് പരിശോധിക്കുക. റിഫ്രഷ് ആയി വരുമ്പോൾ അവിടെ OxygenOS 5.0.3 അപ്ഡേറ്റ് കാണും. ഇത് ഡൗൺലോഡ് ചെയ്ത ശേഷം ഇൻസ്റ്റാൾ ചെയ്ത് അപ്ഡേറ്റ് ചെയ്യാം. ഫേസ് അൺലോക്ക് കൂടാതെ വേറെയും സവിശേഷതകൾ ഈ അപ്ഡേറ്റിൽ ഉണ്ട്.

ആപ്പ് ഷോർട്ട്കട്ടുകൾക്ക് പുതുയ ഡിസൈൻ, പുതിയ വെതർ വിഡ്ജറ്റ്, ഫയൽ മാനേജറിൽ പുതിയ ലാർജ്ജ് ഫയൽസ് കാറ്റഗറി, ലൊക്കേഷൻ അടിസ്ഥാനമാക്കി ചിത്രങ്ങളിൽ മാപ്പ് വ്യൂ, ഗ്യാലറിയിൽ അടുത്ത് ഡിലീറ്റ് ചെയ്ത ഫയലുകൾക്കായുള്ള വിഭാഗം എന്നിങ്ങനെ സവിശേഷതകൾ ഏറെയുണ്ട് ഈ പുതിയ അപ്ഡേറ്റിൽ.

ഫേസ് അൺലോക്ക് സിസ്റ്റം ഉപയോഗിക്കുന്നതിനായി "Security & lock screen" ക്ലിക്ക് ചെയ്ത് ഫേസ് അൺലോക്ക് തിരഞ്ഞെടുക്കുക. അവിടെ പുതിയ ഫേസ് ഡാറ്റ ചേർക്കാനുള്ള ഓപ്ഷൻ കാണാം. നിങ്ങളുടെ വൺപ്ലസ് 3/ 3T യിൽ അപ്പോൾ ഫേസ് അൺലോക്ക് ചെയ്തു തുടങ്ങുകയല്ലേ.

ആരു തരും 100 രൂപയ്ക്ക് 500 ചാനലുകള്‍? ജിയോ ഹോം ടിവി വന്നാല്‍ ഡിറ്റിഎച്ച് പൂട്ടേണ്ടി വരുമോ?

Most Read Articles
Best Mobiles in India
Read More About: oneplus android news update

Have a great day!
Read more...

English Summary

Oneplus 3 and Oneplus 3T Gets Face Unlock Update.