വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണുകള്‍ എപ്പോഴും എതിരാളികളുടെ മോഡലുകളേക്കാല് മുന്നില്‍ നില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുത്തത്. ഈ കഴിഞ്ഞ നവംബറിലാണ് വണ്‍പ്ലസ് 5ടി മിഡ്നൈറ്റ് ബ്ലാക്ക് വേരിയന്റില്‍ എത്തിയത്.
വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഉടന്‍ ഇന്ത്യയില്‍
ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കു ശേഷം ചുവന്ന വേരിയന്റില്‍ കമ്പനി മറ്റൊരു ഫോണ്‍ ഇറക്കാന്‍ പോകുന്നു, ഈ ഫോണ്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ വിജയം നേടുമെന്നതില്‍ യാതൊരു സംശയവുമില്ല.
ബീംബോമിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടു പ്രകാരം വണ്‍പ്ലസ് 5ടി ചുവന്ന വേരിയന്റ് ജനുവരി 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഈ ഫോണിന്റെ പ്രഖ്യാപന ദിവസം ചൈനീസ് മാര്‍ക്കറ്റില്‍ മാത്രമായിരിക്കുമെന്നും പറയപ്പെടുന്നു.
ലാവയുടെ ചവന്ന വേരിയന്റിനു മുന്‍പ് വണ്‍പ്ലസ് 5ടി സ്റ്റാര്‍വാര്‍ എഡിഷന് മോഡലും ഇറക്കിയിരുന്നു. ഈ ഫോണ്‍ വെളള-ചുവപ്പ് നിറങ്ങള്‍ കലര്‍ന്നതാണ്. ഇത് ആദ്യം ഇന്ത്യയില്‍ പ്രഖ്യാപിച്ചെങ്കിലും അതിനു ശേഷം മറ്റു രാജ്യങ്ങളിലും എത്തിയിരുന്നു.
വണ്‍പ്ലസ് 5ടിയുടെ ചുവന്ന വേരിയന്റ് ഹൈഎന്‍ഡ് മോഡലില്‍ മാത്രമേ ലഭിക്കൂ, അതായത് 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിങ്ങനെ. നിറം ഒഴികേ മറ്റു സവിശേഷതകള്‍ എല്ലാം തന്നെ ഏകദേശം ഒരുപോലെയാണ്.
6 ഇഞ്ച് അമോലെഡ് FHD+ 2160X1080 പിക്സല്‍ ഡിസ്പ്ലേ, ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 835SoC, 3300എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്നോളജി ബാറ്ററിയും ഇൗ ഫോണിന്റെ മികച്ച സവിശേഷതകളാണ്.
ഏറ്റവും അടുത്തിടെയാണ് വണ്‍പ്ലസ് 5ടിക്ക് ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭിച്ചത്. ഇതിലൂടെ ഫോണിന് ഒട്ടനേകം മികച്ച സവിശേഷതകളും ലഭിച്ചിരിക്കുന്നു. റിയര്‍ ക്യാമറ സെറ്റപ്പുമായെത്തിയ ഈ ഫോണില്‍ 16എംപി പ്രൈമറി സെന്‍സറും, 20എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 16എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ വിഭാഗത്തില്‍.
ആമസോണ്‍ ഇന്ത്യ വഴിയാകും ഈ ഫോണ്‍ എത്തുന്നത്. വണ്‍പ്ലസ് 5ടി മിഡ് ബ്ലാക്ക് വേരിയന്റിന് 37,999 രൂപയാണ്, ഇതേ വിലയായിരിക്കും റെഡ് വേരിയന്റിനും എന്നു പ്രതീക്ഷിക്കുന്നു.