എക്‌സ്‌ക്ലൂസീവ് ഓഫറുകളില്‍ വണ്‍പ്ലസ് 5T; വാലന്റൈന്‍സ് ഡേ അടിച്ചുപൊളിക്കൂ


വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞോ? ഏറ്റവും അനുയോജ്യമായ സമ്മാനം തിരഞ്ഞെടുക്കുന്നതാണ് വാലന്റൈന്‍സ് ഡേ ആഘോഷങ്ങളിലെ ഏറ്റവും പ്രധാന വെല്ലുവിളി. സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നല്‍കാന്‍ ആലോചിക്കുന്നവര്‍, ഇനി കൂടുതല്‍ തല പുകയ്ക്കണ്ട. വണ്‍പ്ലസ് 5T-യെക്കാള്‍ മികച്ചൊരു സമ്മാനം നിങ്ങള്‍ക്ക് നല്‍കാനാകില്ല.

അടുത്തിടെ പുറത്തിറങ്ങിയ എല്ലാ സ്മാര്‍ട്ട്‌ഫോണുകളെക്കാളും ഒരുപിടി മുന്നിലാണ് വണ്‍പ്ലസ് 5T. ഫോണിന്റെ ഒരു ലിമിറ്റഡ് എഡിഷന്‍ മോഡലും ഇപ്പോള്‍ വിപണിയിലുണ്ട്. വണ്‍പ്ലസ് 5T-യെ കുറിച്ച് കൂടുതല്‍ അറിയണ്ടേ?

എന്താണ് വണ്‍പ്ലസ് 5T-യുടെ പ്രത്യേകത

ലോകത്തിലെ ഏറ്റവും മികച്ച ഫോണുകള്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും അതിന്റെ പകുതി വിലയ്ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി വണ്‍പ്ലസ് 5T പുറത്തിറക്കിയിരിക്കുന്നത്.

ഹാര്‍ഡ്‌വെയറിന്റെയും സോഫ്റ്റ്‌വെയറിന്റെയും കാര്യത്തില്‍ ഈ മികവ് ദൃശ്യമാണ്. ഇരട്ട ക്യാമറ, 30 മിനിറ്റില്‍ ചാര്‍ജ് ആവുന്ന ബാറ്ററി എന്നിവയും ആരെയും ആകര്‍ഷിക്കും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ ബാറ്ററി ഒരു ദിവസം നില്‍ക്കും.

ആന്‍ഡ്രോയ്ഡ് മൊബൈലിന്റെ സാധ്യത പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഓക്‌സിജന്‍ OS. മിഡ്‌നൈറ്റ് ബ്ലാക്ക്, ലാവ റെഡ് എന്നീ നിറങ്ങളില്‍ വണ്‍പ്ലസ് വിപണിയില്‍ ലഭിക്കും.

ലോകോത്തര ഹാര്‍ഡ്‌വെയര്‍

വണ്‍പ്ലസ് 5T രണ്ട് മോഡലുകള്‍ വിപണിയിലുണ്ട്. ഇതില്‍ വിലകൂടിയ മോഡലില്‍ 8GB റാം ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ മള്‍ട്ടിടാസ്‌കിംഗ് മറക്കാനാവാത്ത അനുഭവമായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ 835 CPU-വില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ വേഗതയിലും നിങ്ങളെ അതിശയിപ്പിക്കുമെന്ന് ഉറപ്പാണ്. 128 GB ഇന്റേണല്‍ സ്റ്റോറേജ് ഉള്ളതിനാല്‍ മെമ്മറിയെ കുറിച്ചും ആവലാതി വേണ്ട.

മികച്ച ദൃശ്യാനുഭവം

18:9 ആസ്‌പെക്ട് റേഷ്യോയോട് കൂടിയ 6 ഇഞ്ച് ഫുള്‍ ഒപ്റ്റിക് AMOLED ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 5T-യുടെ മറ്റൊരു ആകര്‍ഷണം. ഫെയ്‌സ് അണ്‍ലോക്ക് ഉണ്ട്. ഫോണിലേക്ക് നോക്കിയാല്‍ മതി വണ്‍പ്ലസ് 5T അണ്‍ലോക്ക് ആകും. നൂറില്‍ അധികം ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഫെയ്‌സ് അണ്‍ലോക്ക് പ്രവര്‍ത്തിക്കുന്നത്.

ഹുവായ് P20 മാര്‍ച്ച് 27ന് പുറത്തിറങ്ങും; പിന്നില്‍ മൂന്ന് ക്യാമറകള്‍ക്ക് സാധ്യത

സുന്ദരനിമിഷങ്ങള്‍ മിഴിവോടെ പകര്‍ത്തൂ

ഇരട്ട ക്യാമറകളോട് കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് വണ്‍പ്ലസ് 5T. ലാവ റെഡ് എഡിഷനിലും രണ്ട് ക്യാമറകളുണ്ട്. 16MP, 20MP എന്നിവയാണ് അവ. f/1.7 അപെര്‍ച്ചര്‍ പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലും മികച്ച ചിത്രങ്ങള്‍ ലഭിക്കും. ബൊക്കേ ഇഫക്ട് ഫോട്ടോഗ്രാഫി പുതിയ ഒരു അനുഭവമാക്കി മാറ്റും. സെല്‍ഫി ക്യാമറ 16MP ആണ്. വാലന്റൈന്‍സ് ഡേ സെല്‍ഫി വണ്‍പ്ലസ് 5T-യില്‍ ആകട്ടെ.

അതിശയകരമായ ആനുകൂല്യങ്ങള്‍

ഫെബ്രുവരി 11 വരെ ആമസോണില്‍ നിന്നും വണ്‍പ്ലസ് സ്റ്റോറില്‍ നിന്നും വണ്‍പ്ലസ് ലാവ റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവ മികച്ച ഓഫറുകളില്‍ വാങ്ങാനാകും. ആമസോണില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ 1500 രൂപ വിലക്കിഴിവ് ലഭിക്കും. നോ കോസ്റ്റ് ഇഎംഐ വഴി ഫോണ്‍ വാങ്ങാനും അവസരമുണ്ട്.

വണ്‍പ്ലസ് സ്റ്റോര്‍ അല്ലെങ്കില്‍ ബംഗളൂരുവിലെ വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറില്‍ നിന്ന് വണ്‍പ്ലസ് 5T വാങ്ങുമ്പോള്‍ 1500 രൂപ കിഴിവ് നേടാനാകും. പഴയ ഫോണ്‍ മാറ്റി വണ്‍പ്ലസ് 5T വാങ്ങുമ്പോള്‍ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും.

Most Read Articles
Best Mobiles in India
Read More About: oneplus news sponsored smartphones

Have a great day!
Read more...

English Summary

OnePlus 5T with exclusive offers makes for a perfect Valentine gift this seasonOnePlus 5T is available in Midnight Black and Lava Red colorsOnePlus 5T brings an upgraded dual-lens camera setup and best-in-class charging solution on the planet.