സ്‌നാപ്ഡ്രാഗണ്‍ 845-ന്റെ ശക്തിയില്‍ വണ്‍പ്ലസ് 6; 2018 ജൂണില്‍ വിപണിയിലെത്തും


സ്‌നാപ്ഡ്രാഗണ്‍ 845 SoC-യില്‍ പുറത്തിറങ്ങാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ഒരുപട്ടിക തന്നെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തുവന്നിരുന്നു. ഇത് അനുസരിച്ച് വണ്‍പ്ലസ് 6-നും ഈ പ്രോസസ്സറായിരിക്കും ശക്തിപകരുക. ഫോണ്‍ 2108 ജൂണില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

കമ്പനിയുടെ അടുത്ത തലമുറ ഫോണുകളില്‍ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറായിരിക്കും ഉപയോഗിക്കുന്നതെന്ന് വണ്‍പ്ലസ് സിഇഒ പീറ്റ് ലൗ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം ഫോണിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. വണ്‍പ്ലസ് ഫോണുകളുടെ പേരിന്റെ ഘടനയില്‍ നിന്ന് അത് വണ്‍പ്ലസ് 6 ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

Advertisement

ഈ വര്‍ഷം പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി പുറത്തിറക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ലൗ വ്യക്തമാക്കിയിരുന്നു. വണ്‍പ്ലസ് 6T-യെ കുറിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ ഫോണില്‍ ഇല്ലാത്ത എന്തെങ്കിലും പുതുതായി വരുന്ന പക്ഷം ഫോണ്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അമേരിക്കയില്‍ പ്രാദേശിക പങ്കാളികള്‍ വഴിയായിരിക്കും വണ്‍പ്‌ളസ് ഇനിമുതല്‍ ഫോണുകള്‍ വില്‍ക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും.'ലൗ പറയുന്നു. അമേരിക്കന്‍ ഉപഭോക്താക്കളില്‍ 85-90 ശതമാനം അവിടുത്തെ സ്ഥാപനങ്ങള്‍ വഴി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ അനുയോജ്യനായ പ്രാദേശിക പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍, വണ്‍പ്ലസിന് അമേരിക്കന്‍ വിപണിയില്‍ വന്‍മുന്നേറ്റം നടത്താനാകും.

Advertisement

വണ്‍പ്ലസ് 5ടി ലാവ ചുവന്ന വേരിയന്റില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി

ഇന്‍വിറ്റേഷന്‍ സംവിധാനത്തിലൂടെയാണ് അമേരിക്കയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ആരംഭിച്ചത്. ക്ഷണം സ്വീകരിച്ച് ഫോണ്‍ വാങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി മാത്രം ഫോണുകള്‍ നിര്‍മ്മിച്ച് നഷ്ടം പരമാവധി കുറയ്ക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. വണ്‍പ്ലസ് ഫോണുകള്‍ ജനകീയമായതിന് ശേഷം കമ്പനി ഇന്‍വിറ്റേഷന്‍ സംവിധാനം ഉപേക്ഷിച്ചു.

Best Mobiles in India

Advertisement

English Summary

In an interview with CNET, OnePlus CEO Pete Lau has said that it has no option but to launch the OnePlus 6 with Snapdragon 845 processor.