വണ്‍പ്ലസ് 6ന് റെക്കോര്‍ഡ് നേട്ടം: 100 കോടിയുടെ ഫോണുകള്‍ പത്ത് മിനുട്ടില്‍ വിറ്റഴിച്ചു


വണ്‍പ്ലസ് 5, 5ടി സ്മാര്‍ട്ട്‌ഫോണുകളുടെ പിന്‍ഗാമിയായ വണ്‍പ്ലസ് 6 കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 34,999 രൂപ മുതലാണ് വണ്‍പ്ലസ് 6ന്റെ വില തുടങ്ങുന്നത്. മുന്‍ മോഡലുകളില്‍ നിന്നും ചെറിയ ചില വ്യത്യാസങ്ങള്‍ മാത്രമാണ് പുതിയ മോഡലില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

Advertisement


എന്നാല്‍ ഈ ഫോണിന്റെ വില്‍പനയുടെ കാര്യം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. അതായത് പത്ത് മിനിറ്റിനുളളില്‍ 100 കോടിയുടെ ഫോണുകളാണ് കമ്പനി വിറ്റഴിച്ചത്. വണ്‍പ്ലസ് 6ന്റെ പ്രിവ്യൂ സെയിലിലാണ് ഈ അത്ഭുത നേട്ടം നടത്തിയത്. പ്രിവ്യൂ സെയില്‍ നടന്നത് മേയ് 21ന് ഉച്ചയ്ക്ക് 12 മണിക്കായിരുന്നു.

ആമസോണ്‍.ഇന്‍, വണ്‍പ്ലസ്.ഇന്‍ എന്നീ വിടങ്ങളിലായിരുന്നു പ്രിവ്യൂ സെയില്‍ നടന്നത്. മേയ് 22, ചൊവ്വാഴ്ച ഒരു മണി മുതല്‍ ഫോണിന്റെ ഓപ്പണ്‍ സെയിലും ആരംഭിച്ചു. ആമസോണ്‍ ഇന്ത്യയില്‍ മികച്ച ഓഫറുകള്‍ക്കൊപ്പമാണ് ഫോണിന്റെ വില്‍പന.

Advertisement

19:9 അനുപാതത്തില്‍ 2258X1080 പിക്‌സലിന്റെ 6.58 ഇഞ്ച് ഡിസ്‌പ്ലേയാണ് വണ്‍പ്ലസ് 6ന്. ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ്. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 6ജിബി/8ജിബി റാം, 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ മികച്ച സവിശേഷതകളാണ്. ക്യാമറ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 16എംപി/ 20എംപി ഡ്യുവല്‍ ക്യാമറയും 16എംപി മുന്‍ ക്യാമറയുമാണ്. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണിനുളളത്.

ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ക്ക് ആന്റിവൈറസിന്റെ ആവശ്യമുണ്ടോ?

മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക്, സില്‍ക്ക് വൈറ്റ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 6ജിബി റാം/ 64ജിബി സ്‌റ്റോറേജിന് 34,999 രൂപയും, 8ജിബി റാം/ 128ജിബി സാറ്റോറേജിന് 39,999 രൂപയും, 8ജിബി റാം/ 256ജിബി സ്റ്റോറേജിന് 44,999 രൂപയുമാണ് വില.

Best Mobiles in India

Advertisement

English Summary

OnePlus 6 Ranked In Sales Worth Rs.100 Crores Within 10 Minutes In First Sale