വൺപ്ലസ് എക്സ്പ്ലോറർ ബാക്ക്പാക്ക് വിപണിയിലെത്തി; വില 4,990 രൂപ


കഴിഞ്ഞ വർഷം വൺപ്ലസ് 5 നോടൊപ്പം കമ്പനി അവതരിപ്പിച്ച ട്രാവൽ ബാക്ക്പാക്ക് ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരാധകർക്കായി പുത്തൻ ബാക്ക്പാക്ക് മോഡലുമായി രംഗത്തു വന്നിരിക്കുകയാണ് വൺപ്ലസ്. വൺപ്ലസ് എക്സ്പ്ലോറർ ട്രാവൽ ബാക്ക്പാക്ക് പുതുതായി വിപണിയിലെത്തിച്ചിരിക്കുകയാണ്. മുൻപിലത്തെ തവണ വൺപ്ലസ് 5 നോടൊപ്പമായിരുന്നെങ്കിൽ ഇത്തവണ പുറത്തിത്തിറക്കിയത് 6 ടിയോടൊപ്പമാണ്.

Advertisement

മുൻപ് പുറത്തിറങ്ങിയ മോഡലിനെക്കാൾ ഏറെ വ്യത്യസ്തതയോടെയാണ് പുത്തൻ മോഡലിൻറെ വരവ്. ഭംഗിക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ഈ മോഡലിന് വണ്ണവും വളരെ കുറവാണ്. കൂടുതൽ അറകൾ പുതിയ മോഡലിൽ ഇടം പിടിച്ചിട്ടുണ്ട്. എക്സ്പ്ലോറർ ബാക്ക്പാക്കിൻറെ ക്ലീൻ ആൻഡ് മിനിമലിസ്റ്റ് ഡിസൈനിനെക്കുറിച്ച് ആഗോള തലത്തിൽ ഇപ്പോൾതന്നെ ചർച്ചയായിട്ടുമുണ്ട്. ചൊവ്വാഴ്ച മുതലാണ് ഇതിൻറെ വിൽപ്പന ആരംഭിച്ചത്.

Advertisement

എക്സ്പ്ലോറർ ബാക്ക്പാക്കിൻറെ ഇന്ത്യയിലെ വില

4,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ എക്സ്പ്ലോറർ ബാക്ക്പാക്കിന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. സ്ലേറ്റ് ബ്ലാക്ക്, മൊറാണ്ടി ഗ്രീൻ എന്നിങ്ങനെ രണ്ട് നിറഭേദങ്ങളിൽ എക്സ്പ്ലോറർ ബാക്ക്പാക്ക് ലഭിക്കും. മുൻ ഭാഗത്തുള്ള ഓറഞ്ച്, ചുമപ്പ് നിറങ്ങളുടെ കൂടിച്ചേരലുകൾ ബാക്ക്പാക്കിന് പ്രത്യേക ആകർഷണം നൽകുന്നു. ആമസോൺ ഇന്ത്യ വഴിയും വൺപ്ലസിൻറെ ഔദ്യോഗിക പോർട്ടൽ വഴിയുമാകും ബാക്ക്പാക്കിൻറെ വിൽപ്പന.

സ്മാർട്ട്ഫോൺ പോലെത്തന്നെ ഡിസൈനിൽ വിട്ടുവീഴ്ചയില്ല

ഹൈ ക്വാളിറ്റി ഡിസൈനുകൾക്ക് പേരുകേട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് തങ്ങളുടെ ട്രാവൽ ബാക്ക്പാക്ക് മോഡലായ എക്സ്പ്ലോററിലും ഡിസൈനിൻറെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. സ്മാർട്ട്ഫോൺ ഡിസൈൻ പോലെത്തന്നെ ആകർഷണീയമായി ബാക്ക്പാക്കും ഡിസൈൻ ചെയ്യാമെന്ന് പുതിയ മോഡലിലൂടെ വൺപ്ലസ് തെളിയിച്ചിരിക്കുകയാണ്. എക്സ്പ്ലോറർ ബാക്ക്പാക്ക് നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലിൻറെ ക്വാളിറ്റിയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച വരുത്തിയിട്ടില്ല.

സൌകര്യപ്രദമായ അറകൾ

അറകൾ തന്നെയാണ് എക്സ്പ്ലോറർ ബാക്ക്പാക്കിൻറെ മറ്റൊരു ആകർഷണീയത. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കാനായി രഹസ്യ അറയുമുണ്ട്. ബാക്ക്പാക്കിൻറെ പിൻഭാഗത്തായാണ് രഹസ്യ അറ ഘടിപ്പിച്ചിരിക്കുന്നത്. ലാപ്ടോപ്പ് സൂക്ഷിക്കാനായി പ്രത്യേകം സംവിധാനവുമുണ്ട്. കുടയടക്കമുള്ള നനവുള്ള വസ്തുക്കൾ സൂക്ഷിക്കാനും പ്രത്യേക അറയൊരുക്കിയിരിക്കുന്നു. ഇതിനെല്ലാമുപരി വാട്ടർ ബോട്ടിലിനായും വശങ്ങളിൽ സ്ഥാനമുണ്ട്.

നീണ്ടുനിൽക്കുമെന്നുറപ്പ്

കോഡ്യുറ ക്ലാസിക്ക് ഫാബ്രിക്ക് ഉപയോഗിച്ചാണ് എക്സ്പ്ലോറർ ബാക്ക്പാക്ക് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നീണ്ട കാലം ഈടുനിൽക്കുമെന്നതിൽ സംശയമില്ല. മാത്രമല്ല റഫ് യൂസിലും കേടുപാടുകൾ സംഭവിക്കാനിടയില്ല. കമ്പനിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വർഷങ്ങളോളം കേടുകൂടാതെ എക്സ്പ്ലോറർ ബാക്ക്പാക്ക് ഉപയോഗിക്കാനാകുമെന്നുറപ്പാണ്. മാത്രമല്ല ഭാവി മുന്നിൽ കണ്ടു തന്നെയാണ് വൺപ്ലസ് ഈ ബാക്കാപ്ക്ക് മോഡലിനെ ഡിസൈൻ ചെയ്തിരിക്കുന്നതും.

സുരക്ഷയ്ക്കായി ഫിഡ് ലോക്ക്

സുരക്ഷയൊരുക്കുന്ന കാര്യത്തിലും വൺപ്ലസ് എക്സ്പ്ലോറർ ബാക്ക്പാക്ക് ശ്രദ്ധ നൽകിയിട്ടുണ്ട്. ഇതിനായി സിംഗിൾ സിപ്പർ, ഫോൾഡ് ഓവർ കവർ, സ്മാർട്ട് ഫിഡ് ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. ബാക്ക്പാക്കിൻറെ സുരക്ഷയുടെ കാര്യം ഇവർ നോക്കിക്കോളും.

Best Mobiles in India

English Summary

OnePlus Explorer Backpack goes on sale for Rs. 4,990: Here’s what you’ll get this time