ഇന്റര്‍നെറ്റിലെ അശ്ലീലങ്ങള്‍ കുട്ടികളെ ലൈംഗീക ആക്രമികളാക്കുന്നു



ക്യാമറയില്ലാത്ത ഫോണുകളുണ്ടോ ഇപ്പോള്‍, ബ്ലൂടൂത്തിന്റെ കാര്യമോ, ഇതെല്ലാം ഫോണ്‍ കോളിംഗ് പോലെ അടിസ്ഥാന സൗകര്യങ്ങളായി മാറിക്കഴിഞ്ഞു. മുതിര്‍ന്നവരായ സുഹൃത്തുക്കളില്‍ നിന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നതിനും മറ്റും കുട്ടികള്‍ വയസ്സുമാറ്റി അംഗങ്ങളാകാറുണ്ട്.

അവിടെ നിന്ന് തുടങ്ങുന്ന കുട്ടിയ്ക്ക് പിന്നീട് പ്രൊഫൈല്‍ പേജുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും മറ്റും ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ വാര്‍ത്തകളെക്കുറിച്ചറിയാന്‍ സാധിക്കുന്നു. ഇതില്‍ കൗമാരക്കാരെ ആകര്‍ഷിക്കുക അശ്ലീലവാര്‍ത്തകളും മറ്റുമാണ്. അങ്ങനെ പിന്നീട് വിവിധ വീഡിയോ സൈറ്റുകളില്‍ നിന്നും ഇമേജ് സൈറ്റുകളില്‍ നിന്നും അവരെ ആനന്ദിപ്പിക്കുന്ന ഇത്തരം ചിത്രങ്ങളും വീഡിയോകളും ലഭിക്കുന്നു. മൊബൈലില്‍ നിന്നാണ് ഇതെല്ലാം ലഭിക്കുന്നതെന്നതിനാല്‍ രക്ഷിതാക്കള്‍ സംശയിക്കുന്നുമില്ല. കുട്ടി സമയത്തിന് വീട്ടില്‍ എത്തുന്നുണ്ട്, വളരെ നിശബ്ദനായി രാത്രിയില്‍ പുസ്തകത്തില്‍ മുഖമൂന്നിയിട്ടുണ്ട്, ഒരു രക്ഷിതാവിന് ഇതില്‍ പരം ആനന്ദിക്കാന്‍ എന്ത് വേണം.

Advertisement

നിരന്തരം വ്യത്യസ്തങ്ങളായ അശ്ലീലദൃശ്യങ്ങള്‍ കാണുന്ന കുട്ടി പിന്നീട് അവയെല്ലാം തന്റെ ജീവിതത്തില്‍ പകര്‍ത്താനുള്ള ശ്രമമാണ് നടത്തുക. അമ്മയും സഹോദരിയും കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിലും രക്ഷിതാക്കളുടെ കിടപ്പറ ദൃശ്യങ്ങള്‍ വീഡിയോയാക്കി കാണാനും അപ്പോഴേക്കും ആ കുട്ടിയുടെ മനസ്സ് തയ്യാറായിട്ടുണ്ടാകും. ഫോണില്‍ നിന്ന് കുട്ടിയറിഞ്ഞോ അല്ലാതെയോ അത് ഇന്റര്‍നെറ്റ് ലോകത്തെത്തിയാല്‍ പുതിയ ചര്‍ച്ചാവിഷയം ആ കുടുംബമാകും.

Advertisement

യുകെയില്‍ നടത്തിയ ഒരു പഠനം ഈ കാര്യങ്ങളെയെല്ലാം സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇന്റര്‍നെറ്റ് വിപ്ലവം കുട്ടികളെ ലൈംഗീക ആക്രമികളാക്കുന്നു എന്നാണ് ഈ പഠനം വിലയിരുത്തിയത്. ഇന്റര്‍നെറ്റ് സൗഹൃദവലയങ്ങളില്‍ എത്തുന്ന ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ സുഹൃത്തുക്കളാക്കി അവരുമായി ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ആണ്‍കുട്ടികള്‍ ചെയ്യുന്നത്രെ. പിന്നീട് പെണ്‍കുട്ടിയോട് പാര്‍ക്കിലോ മറ്റോ കണ്ടുമുട്ടാമെന്ന് പറയുന്ന ആണ്‍കുട്ടി അവന്റെ സംഘാംഗങ്ങളേയും കൂട്ടി എത്തി കുട്ടിയെ നശിപ്പിക്കുന്ന സംഭവങ്ങളും ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ധാരാളം നടക്കുന്നതായും ഈ റിപ്പോര്‍ട്ട് പറയുന്നു.

ഇത് ഒരു പക്ഷെ ഇന്ന് ഇംഗ്ലണ്ടിലാകും നടക്കുന്നത്. നാളെയത് ഇന്ത്യയിലുമെത്താം. കാരണം ഇന്റര്‍നെറ്റ്, മൊബൈല്‍ വിപ്ലവങ്ങള്‍ ഏറെയുണ്ടായിരിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. നമ്മുടെ കുട്ടികളും ഇതിന് ഇരയാകാം. കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ എന്തും ലഭ്യമാക്കുക, എന്നാല്‍ അവ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടാം എന്ന് കൂടി മനസ്സിലാക്കി അവ്വിധത്തില്‍ വേണം മുന്നോട്ട് നീങ്ങാന്‍ എന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുക!

Best Mobiles in India

Advertisement