ഒപേരാ ഇന്ത്യയില്‍ 100 മില്ല്യണ്‍ ഉപയോക്താക്കളെന്ന ലക്ഷ്യവുമായി...!


നോര്‍വയുടെ ഒപേരാ സോഫ്റ്റ്‌വയര്‍ 100 മില്ല്യണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ എന്ന ലക്ഷ്യവുമായി. 50 മില്ല്യണ്‍ ഉപയോക്താക്കളായപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് ബ്രൗസറായ ഒപേരാ തങ്ങളുടെ അളവുകോല്‍ നീട്ടിയത്.

Advertisement

ദ്രുതഗതിയില്‍ വളരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ആളുകള്‍ എല്ലാം തിരഞ്ഞെടുക്കുന്ന ഒരു ഉല്‍പ്പന്നമായി മൊബൈല്‍ മാറിയതായി കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ലാര്‍സ് ബോയില്‍സെന്‍ വിലയിരുത്തി. എന്നാല്‍ എന്നത്തേക്കാണ് ഒപേരാ ഈ നാഴികക്കല്ല് മറികടക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബോയില്‍സെന്‍ വ്യക്തമാക്കുന്നില്ല.

Advertisement

ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യുന്ന മൂന്നാമത്തെ ആപാണ് ഒപേരാ. അന്താരാഷ്ട്ര ഭീമനായ ജീമെയിലിനേക്കാള്‍ മുന്നിലാണ് തങ്ങളെന്നും ബോയില്‍സെന്‍ പറഞ്ഞു. ലോകത്തിലെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വേഗത്തില്‍ വളരുന്ന അഞ്ച് വിപണികളെടുത്താല്‍ അതിലെ അഞ്ചു മികച്ച കളിക്കാരിലൊരാളാണ് ഒപേരാ. ഒപേരായുടെ നിര്‍വചനമനുസരിച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഇന്‍ഡോനേഷ്യ, റഷ്യ, ആഫ്രിക്ക, ബ്രസീല്‍ എന്നിവയാണ് യഥാക്രമം തുടര്‍ന്നുളള സ്ഥാനങ്ങളില്‍.

Best Mobiles in India

Advertisement

English Summary

Opera Browser Unstoppable in India, Heading for 100 Million Users.