3000 രൂപ വില കിഴിവില്‍ ഓപ്പോ എഫ്3


വര്‍ഷാവസാനത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വളരെ ഏറെ സന്തോഷ വാര്‍ത്തയാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ ഓപ്പോയുടെ ഏറ്റവും പ്രശസ്ഥമായ ഫോണായ ഓപ്പോ എഫ്3 3000 രൂപ വില കിഴിവില്‍ ലഭിക്കുന്നു. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 19,990 രൂപയാണ്, 3000 രൂപ കുറച്ച് 16,990 രൂപയ്ക്ക് നിങ്ങള്‍ക്കീ ഫോണ്‍ വാങ്ങാം.

കഴിഞ്ഞ മേയില്‍ പുറത്തിറങ്ങിയ ഓപ്പോ എഫ്3യ്ക്ക് മികച്ച സവിശേഷതകളാണ് നല്‍കിയിരിക്കുന്നത്. ഓപ്പോ എഫ്3യ്ക്ക് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 പിക്‌സല്‍) ഇന്‍സെല്‍ 2.5ഡി കര്‍വ്വ്ഡ് ഡിസ്‌പ്ലേയും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമാണ്. ഈ ഫോണിന് കരുത്ത് പകരുന്നത് 1.5GHz മീഡിയാടെക് MT6750T6 ഒക്ടാകോര്‍ പ്രോസസറാണ്.

മാലി T860 ജിപിയു, 4ജിബി റാം എന്നിവയും ഫോണിലുണ്ട്. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഈ ഫോണില്‍ 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം. സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ എല്‍ഈഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തിയ 13എംപി റിയര്‍ ക്യാമറയാണ്.

മുന്നില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് 16എംപിയും 8എംപിയും. സെല്‍ഫി പ്രോട്രേറ്റ് മോഡ് എടുക്കാനായി സ്മാര്‍ട്ട് ഫേഷ്യല്‍ റെകഗ്നിഷന്‍ സവിശേഷതയുമുണ്ട്. ബ്യൂട്ടി 4.0, സെല്‍ഫി പനോരമ, സ്‌ക്രീന്‍ ഫ്‌ളാഷ്, പാം ഷട്ടര്‍ എന്നിവ മറ്റു സവിശേഷതകളും.

മൈജിയോ ആപ്പില്‍ ജിയോമണിയും പേറ്റിഎം വാലറ്റും ലിങ്കിംഗ്, ഇനി പേയ്‌മെന്റ് എളുപ്പം

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ അടിസ്ഥാനമാക്കിയ ഓപ്പോ എഫ്3 റണ്‍ ചെയ്യുന്നത് കളര്‍ഓഎസ് 3.0യിലാണ്. നോണ്‍-റിമൂവബിള്‍ 3200എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എഫ്3യില്‍.

4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂട്ടൂത്ത് v4.0, ജിപിഎസ്, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നീ കണക്ടിവിറ്റികളും കോംപസ് മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവ സെന്‍സറുകളുമാകുന്നു.

Most Read Articles
Best Mobiles in India
Read More About: oppo smartphones mobiles news

Have a great day!
Read more...

English Summary

As the year comes to an end, Oppo amongst other smartphone brands has now announced a price cut on its popular smartphone Oppo F3.