മുന്നില്‍ 12എംപി ഡ്യുവല്‍ ക്യാമറയുമായി ഓപ്പോ എഫ്5!


അടുത്തൊരു സെല്‍ഫി ക്യാമറയുമായി ഓപ്പോ. ഓപ്പോ എഫ്5 എന്ന ഈ പുതിയ ഫോണ്‍ ഓപ്‌ടോബര്‍ 26ന് ഫിലിപ്പെന്‍സിലും ഇന്ത്യയില്‍ നവംബര്‍ 2നും എത്തും എന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും അറിയാം ഓപ്പോയുടെ ഈ ഫോണിനെ കുറിച്ച് ഇതിനു മുന്‍പും പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഈ പുതിയ ഉപകരണം ഒരു പുതിയ A1 സെല്‍ഫി ടെക്‌നോളജിയിലാണ് എത്തിച്ചേരുന്നത്.

Advertisement

പെട്രോളും ഡീസലും ഉടന്‍ ഓണ്‍ലൈനായി വാങ്ങാം

എന്നാല്‍ ഇപ്പോള്‍ ഫിലിപ്പെന്‍സിലെ ഒരു റീട്ടെയില്‍ സ്‌റ്റോറില്‍ നിന്നും വരാനിരിക്കുന്ന ഓപ്പോ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകള്‍ വീണ്ടു വെളിപ്പെടുത്തിയിരിക്കുന്നു. GSMഅറീന വഴി യുഗാടെക് നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം ഓപ്പോ എഫ്5ന്റെ ഡ്യുവല്‍ ഫ്രണ്ട് ഫേസിങ്ങ് ക്യാമറകള്‍ തഴുകപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇതിനു മുന്‍പ് എത്തിയ റിപ്പോര്‍ട്ടു പ്രകാരം ഇത് പരസ്പര വിരുദ്ധമാണ്, അതായത് സ്മാര്‍ട്ട്‌ഫോണ്‍ ഒരു 16എംപി ഡ്യുവല്‍ സെല്‍ഫി ക്യാമറയില്‍ എത്തുമെന്നു പ്രതീക്ഷിച്ചതാണ്. എന്നാല്‍ പുറത്തു വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രകാരവും 20എംപി റിയര്‍ ക്യാമറകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

ഈ ഫോണിന്റെ 6 ഇഞ്ച് ഡിസ്‌പ്ലേ പ്രത്യേക ആകര്‍ഷണമാണ് നല്‍കിയിരിക്കുന്നത്. അതായത് വിവോ വി7+, വിവോ X20, വിവോ X20 പ്ലസ് എന്നീ ഫോണുകളെ പോലെ സ്‌ക്രീന്‍ റേഷ്യോ 18:9 ആണ്. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 SoC, 6ജിബി റാം, 64ജിബി ഡീഫോള്‍ട്ട് മെമ്മറി, ഇതു കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇന്റേര്‍ണല്‍ സ്‌റ്റോറേജ് കൂട്ടാനും സാധിക്കും.

4000എംഎഎച്ച് ബാറ്ററിയും, 3.5എംഎം ഓഡിയോ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, ഡ്യുവല്‍ ബ്രാന്‍ഡ് വൈഫൈ എന്നിവയും ഈ ഫോണില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണിന് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട് പ്രീ-ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടാകും എന്നും കരുതുന്നു.

Advertisement

97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍!

കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ A1 ബ്യൂട്ടി റെകഗ്നിഷന്‍ സവിശേഷതയുമായി എത്തുന്നു. അതായത് ഒരു ഇമേജിലെ സ്‌കിന്‍ ടോണ്‍, വയസ്സ്, ലിംഗഭേതം എന്നിവ കണ്ടെത്തുന്നതിന് കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായണ് ഓപ്പോ എഫ്5 സ്മാര്‍ട്ട്‌ഫോണിന്. ഒരു സെല്‍ഫിയെ മനോഹരം ആക്കുന്നതിന് മറ്റു മുഖചിത്രങ്ങളെ പ്രതിഭലിച്ച് ആധുനിക ലൈറ്റ്‌നിങ്ങ് വ്യവസ്ഥകള്‍ വിശകലനം
ചെയ്യാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു. സ്ത്രീ-പുരുഷന്‍മാര്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ഇമേജില്‍ വിഷയങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയപ്പെടുന്നു.

Best Mobiles in India

Advertisement

English Summary

Now, a new leak from a retail store in the Philippines has revealed the key specifications of the upcoming Oppo smartphone.