ഓപ്പോയ്ക്ക് ഇനി ഇന്ത്യയില്‍ സ്വന്തം സ്‌റ്റോര്‍!


പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്ക് ഇനി ഇന്ത്യയില്‍ സ്വന്തം സ്‌റ്റോര്‍ തുറക്കാം.ഇന്ത്യയില്‍ സിംഗിള്‍ -ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്‌റ്റോര്‍ തുറക്കുന്നതിന് കമ്പനി അനുമതി തേടിയിരുന്നു.ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയതോടെ കാര്യങ്ങള്‍ കമ്പനിക്ക് അനുകൂലമായിരിക്കുകയാണ് .

Advertisement

ചൊവ്വാഴ്ചയാണ് ഒപ്പോ മൊബൈല്‍സ് ഇന്ത്യയുടെ അപേക്ഷ ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. നിശ്ചിതമായി പ്രസ്താവിക്കാത്ത തുകയ്ക്കാണ് ഒപ്പോയുടെ സിംഗിള്‍-ബ്രാന്‍ഡ് റീട്ടെയില്‍ വ്യാപാരത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Advertisement

ഇതോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട് ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ഇത്തരത്തില്‍ ഒരു അനുമതി നേടുന്ന ആദ്യ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് ഒപ്പോ .

ഇന്ത്യയിലുടനീളം സ്‌റ്റോറുകള്‍ തുറക്കുന്നതിലൂടെ വരും ദിനങ്ങളില്‍ ഒപ്പോയ്ക്ക് വില്‍പ്പന വിപുലീകരിക്കാന്‍ കഴിയും. ഇന്ത്യയില്‍ സ്റ്റോര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ആപ്പിള്‍ പോലുള്ള ബ്രാന്‍ഡുകളെ സംബന്ധിച്ചും ഈ തീരുമാനം അനുകൂലമാണ്. ഷവോമിയും വിവോയും ഇന്ത്യയില്‍ സ്വന്തം സ്‌റ്റോര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന ബ്രാന്‍ഡുകളാണ്.

ജിയോ ഫോണ്‍ ഇഫക്ട്: ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുന്ന ഈ 4ജി ഫീച്ചര്‍ ഫോണുകള്‍!

സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ വഴി രാജ്യത്ത് സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വിദേശ കമ്പനികള്‍ ഉത്പന്നങ്ങളുടെ 30 ശതമാനം പ്രാദേശികമായി നിര്‍മ്മിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വയ്ക്കുന്നുണ്ട്. ഒപ്പോയ്ക്ക് ഈ നിര്‍ദ്ദേശം പാലിക്കാന്‍ കഴിയുമോ എന്ന് വരും ദിനങ്ങളില്‍ അറിയാം.

Advertisement

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ കമ്പനികള്‍ക്ക് നിര്‍ബന്ധ പ്രാദേശികവത്കരണത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വ്യവസ്ഥകള്‍ ഭാഗികമായി ലഘൂകരിച്ചിരുന്നു.അതേസമയം വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കണം എന്ന ആപ്പിളിന്റെ അപേക്ഷ സര്‍ക്കാര്‍ നിരാകരിച്ചു.

ഒപ്പോയ്ക്ക് ഇന്ത്യയില്‍ ഒരു അസംബ്ലിങ് യൂണിറ്റുണ്ട്. എന്നാല്‍, ഇത് വരെ ഇവിടെ പ്രദേശികമായി നിര്‍മാണം ആരംഭിച്ചിട്ടില്ല.

അസംബ്ലി യൂണിറ്റിന്റെ ശേഷി വിപുലകരിക്കാനും മറ്റ് വിപണികളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഫോണുകളുടെ വില്‍പ്പന ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ മൊബൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനും ഒപ്പോയ്ക്ക് പദ്ധതി ഉണ്ടെന്ന് ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement

സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന ഫോണുകളാല്‍ പ്രശസ്തരായ ഒപ്പയ്ക്ക് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നിലവില്‍ 8 ശതമാനം വിപണി വിഹിതം ആണ് ഉള്ളത്.

ആമസോണില്‍ ലാപ്‌ടോപ്പുകള്‍ക്ക് ഞെട്ടിക്കുന്ന ഓഫറുകള്‍: വേഗമാകട്ടേ!

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയിലെ മത്സരം ശക്തമാണ്. അതിനാല്‍ സ്വന്തം റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നത് ഒപ്പോയുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കിയേക്കും.

Best Mobiles in India

English Summary

Oppo has just been granted approval by the Indian government to set up its own stores in India.