ഒറാക്കിള്‍ ചീഫ് ലാറി എല്ലിസണ് ഒരു ദ്വീപ് സ്വന്തം!



ഒറാക്കിള്‍ ടെക് കമ്പനിയുടെ തലവന്‍ ലാറി എല്ലിസണ്‍ ഇപ്പോള്‍ ഒരു ദ്വീപിന്റെ ഉടമയാണ്. ഹവായിലെ ഒരു ദ്വീപിന്റെ 98 ശതമാനം ഓഹരിയും അദ്ദേഹം വാങ്ങിയതായി യുഎസ് പസിഫിക് ഓഷ്യന്‍ സ്‌റ്റേറ്റ് ഗവര്‍ണറുടെ വെബ്‌സൈറ്റാണ് വ്യക്തമാക്കിയത്. ഒറാക്കിളിന്റെ സ്ഥാപകരിലൊരാളായ എല്ലിസണ്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ്.

141 ചതുരശ്ര മൈല്‍ അഥവാ 365 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ലനായ് ദ്വീപാണ് ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്റ്റില്‍&കൂക്ക് കമ്പനി ഉടമയായ കോടീശ്വരനില്‍ നിന്ന് എല്ലിസണ്‍ വാങ്ങിയതത്രെ. ഡേവിഡ് മര്‍ഡോക്കാണ് കാസ്റ്റില്‍ & കൂക്ക് കമ്പനി തലവന്‍.

Advertisement

ദ്വീപിന്റെ 98 ശതമാനം ഉടമസ്ഥതയ്ക്കായി എല്ലിസണ്‍ എത്ര പണമാണ് നല്‍കിയതെന്ന് വ്യക്തമല്ല. എല്ലിസണുമായുള്ള ഇടപാട് പത്രത്തില്‍ ഡേവിഡ് മര്‍ഡോക്ക് എല്ലിസണിലെ പ്രകൃതിസ്‌നേഹിയേയും നിക്ഷേപക വിദഗ്ധനേയും പരാമര്‍ശിക്കുന്നുണ്ട്.

Advertisement

ലനായ് ദ്വീപില്‍ ടൂറിസവും ഒപ്പം തൊഴിലവസരങ്ങളും ഉയര്‍ത്തുകയാണ് എല്ലിസണ്‍ ഉദ്ദേശിക്കുന്നതെന്ന് കാസ്റ്റില്‍ & കൂക്ക് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ടൂറിസത്തിന്റെ ഭാഗമായി രണ്ട് റിസോര്‍ട്ടുകളും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനാണ് എല്ലിസണിന്റെ പ്രധാന പദ്ധതി.

ലനായ് ദ്വീപ് മുമ്പ് അറിയപ്പെട്ടിരുന്നത് പൈനാപ്പിള്‍ ദ്വീപ് എന്നായിരുന്നു. ഫോര്‍ബ്‌സ് മാഗസിനിലെ വിവരങ്ങള്‍ പ്രകാരം എല്ലിസണിന്റെ ആസ്തി 3600 കോടി ഡോളറാണ്. ഏകദേശം 20,61,26 കോടി രൂപ!. ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ആറാമനാണ് അദ്ദേഹം.

Best Mobiles in India

Advertisement