പേര് വന്ന വഴി


പല കമ്പനികളുടെ പേര് കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട് ഇതൊക്കെ എവിടെ നിന്ന് വന്നുവെന്ന്. അതിന് പിന്നില്‍ നിരവധി കഥകള്‍ ഒളിഞ്ഞിരുപ്പുണ്ടാകാം. നമുക്ക് സുപരിചിതമായ ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ ടെക്നോളജി ഭീമന്മാരുടെ പേരുകള്‍ എങ്ങനെ ഉടലെടുത്തുവെന്ന് നോക്കാം.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

Advertisement

പേര് വന്ന വഴി

താന്‍ ഫ്രൂട്ട്സ് മാത്രം കഴിച്ച് ഡയറ്റിലായിരുന്നെന്ന് സ്റ്റീവ് ജോബ്സ് പറഞ്ഞതായി അമേരിക്കന്‍ ജേര്‍ണലിസ്റ്റ് വാള്‍ട്ടര്‍ ഐസക്ക്സണ്‍ ജോബ്സിന്‍റെ ജീവചരിത്രകുറിപ്പില്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം ആപ്പിള്‍ ഫാമില്‍ നിന്ന് തിരിച്ച് വന്നപ്പോഴായിരുന്നു ഇത് പറഞ്ഞത്. അതില്‍ നിന്ന് ഉടലെടുത്ത ചിന്തയില്‍ നിന്നാണ് ആപ്പിള്‍ എന്ന പേര് വന്നത്.

പേര് വന്ന വഴി

സെര്‍ച്ച്‌ എഞ്ചിനുകളുടെ തമ്പുരാനായ ഗൂഗിള്‍ സ്വന്തം പേര് എടുത്തിരിക്കുന്നത് 'ഗൂഗോള്‍' എന്ന പദത്തില്‍ നിന്നാണ്. ഗണിതശാസ്ത്രപരമായി ഇതിന്‍റെ അര്‍ത്ഥം 1നും അതിന്‍റെ തുടര്‍ന്ന് വരുന്ന 100 പൂജ്യങ്ങളുമെന്നാണ്.

പേര് വന്ന വഴി

Aയില്‍ ആരംഭിക്കുന്നൊരു പേരുതന്നെ വേണമെന്ന് ആമസോണിന്‍റെ സ്ഥാപകനായ ജെഫ് ബിസോസിന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ പിന്നെ ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേരുതന്നെ ഇരിക്കട്ടെ എന്നദ്ദേഹം ഉറപ്പിച്ചു.

പേര് വന്ന വഴി

സ്കൈ-പീര്‍-ടു-പീര്‍(Sky-peer-to-peer) എന്ന യഥാര്‍ത്ഥ പേര് ചുരുക്കി കുറച്ച് കാലം സ്കൈപ്പര്‍ എന്നറിയപ്പെട്ടു. ക്രമേണ അവസാനത്തെ 'ആര്‍' കൂടി ഉപേക്ഷിച്ച് ഇന്നത് 'സ്കൈപ്പ്' ആയി.

പേര് വന്ന വഴി

'യെറ്റ് അനദര്‍ ഹയരാര്‍ക്കിക്കല്‍ ഒഫിസിയസ് ഒറാക്കിള്‍'(Yet Another Hierarchical Officious Oracle) ചുരുക്കിയാണ് 'യാഹൂ' ഉണ്ടായത്. അതുകൂടാതെ 'ഗള്ളിവറുടെ യാത്രകള്‍' എന്ന ബുക്കില്‍ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരുതരത്തിലുള്ള സാങ്കല്‍പ്പിക ജീവികളുടെ പേരും 'യാഹൂ' എന്നുതന്നെ.

പേര് വന്ന വഴി

'സോണസ്' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സോണി ഉത്ഭവിക്കുന്നത്. ശബ്ദമെന്നാണ് ഇതിന്‍റെ അര്‍ത്ഥം. കൂടാതെ ജാപ്പനീസില്‍ 'സൊണി ബോയ്‌' എന്നാല്‍ സുമുഖനായ ചെറുപ്പക്കാരന്‍ എന്നും അര്‍ത്ഥമുണ്ട്.

പേര് വന്ന വഴി

ഫോണിന്‍റെ ബട്ടണുകള്‍(keys) അടുക്കിവെച്ച കുഞ്ഞ് കായ്കളുടെ സാമ്യമുള്ളത് കൊണ്ടാണ് ബ്ലാക്ക്ബെറിയെന്ന് പേര് വന്നത്.

പേര് വന്ന വഴി

സിഐഎയ്ക്ക് വേണ്ടി ഒറാക്കിളിന്‍റെ സഹസ്ഥാപകരായ ലാറി ഏലിസണ്‍, ബോബ് ഓട്ട്സ് എന്നിവര്‍ ചെയ്ത പ്രൊജക്റ്റില്‍ നിന്നാണ് ഈ പേര് വരുന്നത്. എന്തിനെ കുറിച്ച് ചോദിച്ചാലും ഉത്തരം നല്‍കുന്ന ഡാറ്റാബേസ് എന്നാണിതിന്‍റെ അര്‍ത്ഥം.

പേര് വന്ന വഴി

ക്വാനണ്‍(Kwanon) എന്ന ബുദ്ധ ദേവതയുടെ പേരായിരുന്നു ആദ്യമുണ്ടായിരുന്നത്. 1935ല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാനണ്‍(Canon) എന്ന്‍ മാറ്റിയത്.

പേര് വന്ന വഴി

ഇതിന്‍റെ സഹസ്ഥാപകരായ ഡാനിയല്‍ ഏക്കും മാര്‍ട്ടിന്‍ ലോറന്‍സണും കൂടി പേരുകള്‍ ആലോചിക്കുമ്പോള്‍ ഏതോ ഒരു പേര് ഡാനിയല്‍ 'സ്പോട്ടിഫൈ'യെന്ന്‍ തെറ്റികേട്ടു. പിന്നീട് അവര്‍ ആ പേരിനെ സ്പോട്ട്(Spot), ഐഡന്റിഫൈ(Identify) എന്നീ വാക്കുകളുമായി സാമ്യപ്പെടുത്തി അര്‍ത്ഥവത്താക്കി.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

Best Mobiles in India

English Summary

Origin of some tech giant's names.