ഓക്‌സിജന്‍ OS: നിങ്ങള്‍ അറിയേണ്ട 5 സവിശേഷതകള്‍


വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കിയതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഓക്‌സിജന്‍ OS ആണ്. സ്‌റ്റോക്ക് ആന്‍ഡ്രോയ്ഡിനെ അനുസ്മരിപ്പിക്കുന്ന സ്‌കിന്‍ ഉള്‍പ്പെടെയുള്ള നിരവധി ആകര്‍ഷകമായ ഘടകങ്ങള്‍ ഓക്‌സിജന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ട്. അവയില്‍ നിന്ന് 5 എണ്ണം തിരഞ്ഞെടുത്ത് പരിചയപ്പെടുത്തുകയാണിവിടെ.

Advertisement

1. ആപ്പ് ലോക്കര്‍

ആപ്പുകള്‍ പിന്‍ അല്ലെങ്കില്‍ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ലോക്ക് ചെയ്യാന്‍ ആപ്പ് ലോക്കര്‍ സഹായിക്കുന്നു. ഇതുവഴി നമ്മുടെ ഫോണിലെ ആപ്പുകള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയും. എല്ലാ ആപ്പുകളും ആപ്പ് ലോക്കര്‍ കൊണ്ട് സുരക്ഷിതമാക്കാവുന്നതാണ്.

മറ്റുള്ളവര്‍ നിങ്ങളുടെ ഫോണ്‍ കൈകാര്യം ചെയ്യാറുണ്ടെങ്കില്‍ ആപ്പ് ലോക്കര്‍ ഏറെ പ്രയോജനപ്പെടും. ബാങ്കിംഗ് ആപ്പുകള്‍, മെസഞ്ചര്‍ തുടങ്ങിയ ആപ്പുകള്‍ മറ്റുള്ളവര്‍ യഥേഷ്ടം ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ?

Settings>Security&lock screen>App locker എടുത്ത് പിന്‍ ടൈപ്പ് ചെയയ്ുക. അതിനുശേഷം Add apps-ല്‍ അമര്‍ത്തി ലോക്ക് ചെയ്യേണ്ട ആപ്പുകള്‍ തിരഞ്ഞെടുക്കുക. ഇതുപയോഗിച്ച് നോട്ടിഫിക്കേഷനുകള്‍ മറയ്ക്കാനുമാകും.

Advertisement
2. ജസ്റ്റേഴ്‌സ്

ഓണ്‍-ഓഫ് സ്‌ക്രീന്‍ ജസ്റ്റേഴ്്‌സ് ഓക്‌സിജന്‍ OS-ല്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയും. സ്റ്റാന്‍ഡേര്‍ഡ് നാവിഗേഷന്‍ ബാറിന് പകരമാണ് ഓണ്‍സ്‌ക്രീന്‍ ജസ്‌റ്റേഴ്‌സ്. താഴെ മധ്യഭാഗത്ത് നിന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍ ലഭിക്കും. താഴെ വലതുവശത്ത് നിന്ന് മുകളിലേക്ക് സൈ്വപ് ചെയ്താല്‍ പിറകിലേക്ക് പോകാം. താഴെ മധ്യഭാഗത്ത് നിന്ന് മുകളിലേക്ക് സൈ്വപ് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ മള്‍ട്ടിടാസ്‌കിംഗ് വിന്‍ഡോ പ്രത്യക്ഷപ്പെടും.

ഓഫ് സ്‌ക്രീന്‍ ജസ്റ്റേഴ്‌സ് ഇത്ര സങ്കീര്‍ണ്ണല്ല, എന്നാല്‍ വളരെയധികം ഉപയോഗപ്രദമാണ്. ഡിസ്‌പ്ലേ ഓഫ് ആയിരിക്കുമ്പോള്‍ സ്‌ക്രീനില്‍ O, V, S, M, W തുടങ്ങിയ അക്ഷരങ്ങള്‍ വരച്ച് ആപ്പുകള്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയും. മ്യൂസിക് പ്ലേ ചെയ്യുന്നതിനും ജസ്റ്ററുണ്ട്. രണ്ട് വിരലുകള്‍ താഴേക്ക് സൈ്വപ് ചെയ്ത് പാട്ടുകള്‍ പ്ലേ ചെയ്യുകയോ നിര്‍ത്തുകയോ ചെയ്യാം.< അല്ലെങ്കില്‍ > വരച്ച് തൊട്ട് മുമ്പുള്ള പാട്ടും അടുത്ത് വരാന്‍ പോകുന്ന പാട്ടും തിരഞ്ഞെടുക്കുകയുമാകാം.

3. ഷെല്‍ഫ്്

ഹോം സ്‌ക്രീനിലെ പ്രൊഡക്ടിവിറ്റി ടീളാണ് ഷെല്‍ഫ്. ഇതില്‍ നിന്ന് കാലാവസ്ഥ അറിയാന്‍ കഴിയും. നോട്ടുകള്‍ തയ്യാറാക്കുക, ഒടുവില്‍ ഉപയോഗിച്ച ആപ്പുകള്‍, കോണ്ടാക്ടുകള്‍ എന്നിവ തിരഞ്ഞെടുക്കുക എന്നിവയ്ക്കും ഇത് സഹായിക്കുന്നു. ഫോണിന്റെ സ്‌റ്റോറേജ്, ബാറ്ററിയില്‍ അവശേഷിക്കുന്ന ചാര്‍ജിന്റെ ശതമാനം, ബാക്കിയുള്ള ഡാറ്റ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഡാഷ്‌ബോര്‍ഡും കാണാം.

ഒരുപരിധി വരെ ഷെല്‍ഫില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകളുടെ ഷോര്‍ട്ട്കട്ടുകള്‍ ചേര്‍ക്കാന്‍ കഴിയും. നോട്ടുകള്‍ എഡിറ്റ് ചെയ്യാനും അവസരമുണ്ട്. എന്നാല്‍ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കോണ്ടാക്ടുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ല. അവസാനം ഉപയോഗിച്ച അഞ്ച് മുതല്‍ പത്ത് വരെ കോണ്ടാക്ടുകളാണ് ഇതില്‍ വരുന്നത്. മൊത്തത്തില്‍ ഇത് വളരെ ഗുണകരമായ ഒരു ഫീച്ചര്‍ ആണ്.

ഷവോമിയുടെ MIUI 10 ഗ്ലോബല്‍ ബീറ്റ റോം 8.7.5 എട്ടു ഉപകരണങ്ങളില്‍ പുറത്തിറങ്ങി

4. ഗെയിമിംഗ് മോഡ്

ഒരുവിധ തടസ്സവും ഉണ്ടാവാതെ ഗെയിമുകള്‍ കളിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഓക്‌സിജന്‍ OS-ലെ ഗെയിമിംഗ് മോഡ് തയ്യാറാക്കിയിരിക്കുന്നത്. ആലാറവും കോളുകളും ഒഴികെയുള്ള നോട്ടിഫിക്കേഷനുകള്‍, കപ്പാസിറ്റീവ് ബട്ടണുകള്‍ എന്നിവ ബ്ലോക്ക് ചെയ്യാന്‍ കഴിയും. വണ്‍പ്ലസ് 6 പോലുള്ള പുതിയ ഫോണുകളില്‍ ഗെയിമുകള്‍ കളിക്കുന്ന സമയത്ത് ഓട്ടോമെറ്റിക് ബ്രൈറ്റ്‌നസ്സ് പ്രവര്‍ത്തനരഹിതമാക്കാനും സൗകര്യമുണ്ട്.

ഗെയിമിംഗ് മോഡ് എടുക്കുന്നതിനായി, Settings>Advanced>Gaming mode-ലേക്ക് പോവുക. ഇവിടെ ലോക്ക് ബട്ടണ്‍സ്, ബ്ലോക്ക് നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവ കാണാനാകും. ആവശ്യമുള്ളവ തിരഞ്ഞെടുക്കുക. അതിനുശേഷം Add apps for Gaming mode എടുത്ത് തടസ്സമില്ലാതെ കളിക്കണമെന്ന് ആഗ്രഹിക്കുന്ന ഗെയിമുകള്‍ സെലക്ട് ചെയ്യുക.

യൂട്യൂബ് തുടങ്ങിയ ആപ്പുകള്‍ക്ക് വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്.

5. പാരലല്‍ ആപ്പുകള്‍

ഒന്നിലധികം ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് വേണ്ടിയാണ് പരലല്‍ ആപ്പുകള്‍. ആപ്പിന്റെ ക്ലോണ്‍ ചെയ്ത പതിപ്പുണ്ടാക്കി ഒരേസമയം ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും. ഒരു അക്കൗണ്ട് ലോഗൗട്ട് ചെയ്ത് അടുത്തതില്‍ ലോഗിന്‍ ചെയ്യേണ്ട കാര്യമില്ല.

Settings>Apps>Parallel Apsp എടുത്താല്‍ ഈ സൗകര്യം ലഭ്യമായ ആപ്പുകള്‍ കാണാനാകും. സോഷ്യല്‍ നെറ്റ് വര്‍ക്കിന് സമീപത്തെ സ്വിച്ച് നീക്കിയാല്‍ പാരലല്‍ ആപ്പുകള്‍ സൃഷ്ടിക്കപ്പെടും. ആപ്പ് ഡ്രായറില്‍ നിന്ന് ഇതെടുത്ത് രണ്ടാമത്തെ അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്‌സാപ്പ്, ലിങ്ക്ഡിന്‍, ക്വോറ തുടങ്ങിയ നിരവധി ആപ്പുകളുടെ പാരലല്‍ ആപ്പുകള്‍ ലഭ്യമാണ്.

ഫെയ്‌സ് അണ്‍ലോക്ക്, നീല പ്രകാരം ഒഴിവാക്കി വായന സുഖമാക്കുന്ന റീഡിംഗ് മോഡ്, പേജ് മൊത്തമായി സ്‌ക്രീന്‍ ഷോട്ട് എടുക്കാനുള്ള സൗകര്യം തുടങ്ങിയവയും ഓക്‌സിജന്‍ OS-ന്റെ എടുത്തുപറയേണ്ട സവിശേഷതകളാണ്.

Best Mobiles in India

English Summary

Oxygen OS: 5 Features You Should Know