വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യ്തു; ഇന്ത്യയെ പഴിച്ച് പാകിസ്താൻ

സ്ഫോടകവസ്തുക്കൾ നിറച്ച എസ്.യു.വി ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ജെയ്ഷ്-ഇ-മുഹമ്മദ് ഈ ആക്രമണത്തിന്റെ ചുമതലയേറ്റു. പാകിസ്താന്റെ ഭീകര ബന്ധങ്ങളെ കുറിച്ച് ഗവണ്മെന്റ് പറഞ്ഞപ്പോൾ അത് നിഷേധിക്കുകയാണ്


പാകിസ്താൻ വിദേശകാര്യമന്ത്രാലയത്തിന്റെയും കരസേനയുടെയും ഔദ്യോഗിക വെബ്സൈറ്റ് ശനിയാഴ്ച രാത്രി ഹാക്ക് ചെയ്യപ്പെട്ടു, രാജ്യത്തിൻറെ പുറത്തുനിന്നുമുള്ള ഉപയോക്താക്കൾക്ക് ഇനി ഇതിന്റെ സേവനം ലഭിക്കില്ല.

Advertisement

ട്രക്ക് ആക്രമിച്ച് ഒരു കോടി രൂപയുടെ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ കൊള്ളയടിച്ചു

പാകിസ്താൻ വെബ്സൈറ്റ് ഹാക്ക് ചെയ്യ്തു

റിപ്പോർട്ട് പ്രകാരം, പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് രാജ്യത്ത് തടസ്സങ്ങളില്ലാതെ പ്രവർത്തിക്കുന്നു. നെതർലൻഡ്സ്, ഓസ്ട്രേലിയ, ബ്രിട്ടൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് വക്താവ് ഡോ. മുഹമ്മദ് ഫൈസൽ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഐ.ടി വിദഗ്ധർ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം നൽകി.

Advertisement
പുൽവാമ ആക്രമണം

2017 ജൂണിൽ പാക്കിസ്ഥാന്റെ പി.പി.പി വെബ്സൈറ്റ് ഹാക്ക് ചെയ്യ്തത് ഇന്ത്യയിൽ നിന്നുമുള്ള ഒരു കൂട്ടം ഹാക്കർമാരാരാണെന്നാണ് പാക്കിസ്ഥാൻ വിശ്വസിക്കുന്നത്. അതെ വർഷം തന്നെ, ഡിസംബറിൽ, കറാച്ചി പോലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്

ഇന്ത്യൻ ഹാക്കർമാരാണ് ഇതിന്റെയും പുറകിലെന്നാണ് പാക്കിസ്ഥാൻ വിശ്വസിക്കുന്നത്. പുൽവാമ ആക്രമണത്തിന് മൂന്ന് ദിവസത്തിനുശേഷമാണ് ഈ സംഭവം പുറത്തുവരുന്നത് വ്യാഴാഴ്ച്ച നടന്ന ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

സി.ആർ.പി.എഫ്

സ്ഫോടകവസ്തുക്കൾ നിറച്ച എസ്.യു.വി ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ജെയ്ഷ്-ഇ-മുഹമ്മദ് ഈ ആക്രമണത്തിന്റെ ചുമതലയേറ്റു. പാകിസ്താന്റെ ഭീകര ബന്ധങ്ങളെ കുറിച്ച് ഗവണ്മെന്റ് പറഞ്ഞപ്പോൾ അത് നിഷേധിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യ്തത്.

Best Mobiles in India

English Summary

The incident comes three days after the Pulwama attack, in which 40 CRPF personnel were killed after an explosives-laden SUV rammed a convoy on Thursday. Pakistan-based terror group Jaish-e-Mohammad has claimed responsibility for the attack.