പാകിസ്ഥാനില്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പോപ്‌കോണ്‍ സെല്ലര്‍


റോഡ് കട്ടറില്‍ നിന്നും കരസ്ഥമാക്കിയ എഞ്ചിന്‍, ചണനാരുകള്‍ കൊണ്ട് നെയ്‌തെടുത്ത ചിറകുകള്‍, റിക്ഷയില്‍ നിന്നും കടമെടുത്ത വീലുകള്‍. ഇങ്ങനെ സ്വന്തമായി വിമാനമുണ്ടാക്കി പാകിസ്ഥാന്‍ എയര്‍ഫോഴ്‌സിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍.

പുതിയ പരിശ്രമത്തിലൂടെ

വിദ്യാഭ്യാസത്തിനും അവസരങ്ങള്‍ക്കുമായി നെട്ടോട്ടമോടുന്നവര്‍ക്കും ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍ക്കും ഏറെ പ്രചോദനമായിരിക്കുകയാണ് മുഹമ്മദ് ഫയസ് എന്ന വ്യക്തിയുടെ ജീവിതം. ലക്ഷക്കണക്കിനു പേരുടെ മനസുപിടിച്ചുപറ്റാന്‍ പുതിയ പരിശ്രമത്തിലൂടെ ഫയസിനായി.

ഏവര്‍ക്കും പ്രചോദനമാകും

ടി.വി ക്ലിപ്പിലൂടെയും ഓണ്‍ലൈന്‍ ബ്ലൂപ്രിന്റും ഉപയോഗിച്ചാണ് വിമാനം നിര്‍മാണം മുഹമ്മദ് ഫയസ് പൂര്‍ത്തിയാക്കിയത്. ' ഞാനിപ്പോള്‍ അഭിമാനത്തിന്റെ കൊടുമുടിയിലാണ്. ഏറെ സന്തോഷം. ഇത് ഏവര്‍ക്കും പ്രചോദനമാകും' -ഫയസ് പറയുന്നു.

ഗൗരവകരമായാണ് കാണുന്നത്

ഫയസ് പ്ലെയിന്‍ പറത്താന്‍ ശ്രമിച്ചത് പാകിസ്ഥാന്‍ എയര്‍ഫോഴ്‌സ് ഏറെ ഗൗരവകരമായാണ് കാണുന്നത്. വിമാനം പറത്തിയ പ്രദേശം അധികൃതര്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കുകയുണ്ടായി. എയര്‍ഫോഴ്‌സില്‍ ചേരണമെന്നത് ഫയസ് എന്ന 32 കാരന്റെ ജീവിതാഭിലാഷമായിരുന്നു.

കാരണമായി.

കുട്ടിക്കാലത്തുതെന്ന അച്ഛന്‍ മരിച്ചത് എട്ടാം ക്ലാസില്‍ പഠനം നിര്‍ത്താന്‍ കാരണമായി. തന്റെ ആഗ്രഹം ഫയസിന് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പിന്നെ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ എയര്‍ഫോഴിലെ ജോലിയെന്നത് സ്വപ്‌നം മാത്രമായി ഒതുങ്ങി.

പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായി ആപ്പ് അവതരിപ്പിച്ച് ഒന്‍പതാംക്ലാസുകാരന്‍ ആയുഷ്

വിമാനം നിര്‍മിച്ചത്.

പ്രായം കൂടിയപ്പോള്‍ ആഗ്രഹങ്ങള്‍ മങ്ങി. ഒടുവില്‍ വിമാനം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ പോപ്‌കോണ്‍ വില്‍പ്പനയാണ് ഫയസിന്റെ പ്രധാന തൊഴില്‍. തനിക്കുള്ള കുറച്ചു സ്ഥലം വില്‍പ്പന നടത്തി 50,000 രൂപ സ്വരൂപിച്ചാണ് നിലവില്‍ വിമാനം നിര്‍മിച്ചത്.

അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച്‌ ടെലികോം ഭീമൻ എയർടെൽ

Most Read Articles
Best Mobiles in India
Read More About: news technology

Have a great day!
Read more...

English Summary

Pakistani popcorn seller who built his own plane