ഫുള്‍ ഫ്രെയിം മിറര്‍ലെസ് ലൂമിക്‌സ് S1R, ലൂമിക്‌സ് S1 മോഡല്‍ ക്യാമറകളെ വിപണിയിലെത്തിച്ച് പാനസോണിക്


ഇന്ത്യന്‍ ക്യാമറ വിപണിയില്‍ വീണ്ടും ചലനമുണ്ടാക്കാന്‍ ഉറച്ച് പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ പാനസോണിക് രംഗത്ത്. പുത്തന്‍ രണ്ട് ക്യാമറ മോഡലുകളെ വിപണിയിലെത്തിച്ചാണ് പാനസോണിക് വിപണി പിടിക്കാനെത്തുന്നത്. ഫുള്‍-ഫ്രയിം മിറര്‍ലെസ് ക്യാമറകളാണ് പുറത്തിറക്കിയ രണ്ടു മോഡലുകളും. ലൂമിക്‌സ് ട1R, ലൂമിക്‌സ് S1 എന്നിങ്ങനെയാണ് പുറത്തിറക്കിയ രണ്ടു മോഡലുകളുടെ പേര്.

Advertisement

35 മില്ലീമീറ്ററിന്റെ ഫുള്‍ ഫ്രയിം സി-മോസ് സെന്‍സറാണ് രണ്ടു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. എച്ച്.ഡി.ആര്‍ സ്റ്റില്‍ ഫോട്ടോ മോഡ്, 4 കെ റെസലൂഷനുള്ള വീഡിയോ ചിത്രീകരിക്കാനുള്ള സംവിധാനം എന്നിവ ക്യാമറയിലുണ്ട്. ഇരട്ട ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ രണ്ടു മോഡലുകളിലും സെക്കന്റില്‍ 60 ഫ്രയിമുകളുള്ള വീഡിയോ ചിത്രീകരിക്കാന്‍ കഴിയും.

Advertisement

കോണ്‍ട്രാസ്റ്റ് ആഡ്, ഡെപ്ത്ത് ഫീച്ചറുകള്‍ പുതുതായി ഇരു മോഡലുകളിലും ചേര്‍ത്തിട്ടുണ്ട്. കൃത്യമായി ബാലന്‍സ് ചെയ്യ്തുള്ള എല്‍ മൗണ്ടഡ് സ്റ്റാന്‍ഡേര്‍ഡ് രീതിയിലുള്ളതാണ് നിര്‍മാണം. വലിയ ഇന്നര്‍ ഡൈമീറ്റര്‍, ഫ്‌ളാംഗ് ഫോക്കസിനായി കോംപാക്ട് ഡൈമന്‍ഷന്‍ എന്നിവ ഇരു ക്യാമറകളിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

47.3 മെഗാപിക്‌സലിന്റെ ഫുള്‍ ഫ്രയിം സിമോസ് സെന്‍സറാണ് ലൂമിക്‌സ് S1R മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ലൂമിക്‌സ് S1ലാകട്ടെ ഹൈ റെസലൂഷന്‍ മോഡ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതായത് 187 മെഗാപിക്‌സലിന്റെ അള്‍ട്രാ ഹൈ റെസലൂഷന്‍ ഫോട്ടോ ഷൂട്ടിംഗ് വരെ ഈ മോഡലില്‍ സാധ്യമാണ്. ഘടിപ്പിച്ചിട്ടുള്ളത് 24.2 മെഗാപിക്‌സലിന്റെ സിമോസ് സെന്‍സറാണ്.

വീഡിയോഗ്രഫിക്കായി ഉപയോഗിക്കാവുന്ന മോഡലാണ് S1. 4കെ റെക്കോര്‍ഡിംഗും സാധ്യമാണ്. ഏറ്റവും റെസലൂഷന്‍ കൂടിയ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സെന്‍സര്‍ ഷിഫ്റ്റ് സംവിധാനം മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. ടോഗ്‌ളബിള്‍ മോഷന്‍ കറക്ഷന്‍ സാങ്കേതികവിദ്യ കൂടി ഉള്‍ക്കൊള്ളിച്ച മോഡലാണ് S1.

Advertisement

4:2:2 10 ബിറ്റ് 4കെ 30 ഫ്രയിംസ് പെര്‍ സെക്കന്റ് ഇന്റേണല്‍ വീഡിയോ റെക്കോര്‍ഡിംഗ് S1ല്‍ സാധ്യമാണ്. നിലവില്‍ പുറത്തിറങ്ങിയ പാനസോണിക്കിന്റെ ഇരു മോഡലുകളിലും ബോഡി ഇമേജ് സ്റ്റെബിലൈസര്‍ ഉപയോഗിച്ചിട്ടുണ്ട്. അതായത് ചെറിയ രീതിയിലുള്ള ഹാന്റ് ഷേക്ക് ചിത്രീകരിക്കുന്ന ഫോട്ടോയെ ബാധിക്കില്ല. ബ്ലൂടൂത്ത് 4.2, വൈഫൈ കണക്ടീവിറ്റിയും ഇരു മോഡലിലുമുണ്ട്. ഇത് സ്മാര്‍ട്ട്‌ഫോണില്‍ നിന്നും ക്യാമറയുമായി കണക്ട് ചെയ്യാന്‍ നിങ്ങളെ സഹായിക്കും.

പാനസോണിക് ലൂമിക്‌സ് എസ് 1ന് 1,78,580 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ബോഡിക്കു മാത്രമായുള്ള വിലയാണിത്. 24-105 എം.എം ലെന്‍സ് കൂടിചേര്‍ന്നാല്‍ വില 2,42,890 രൂപയാകും. പാനസോണിക് ലൂമിക്‌സ് S1R നാകട്ടെ ബോഡിയുടെ വില 2,64,330 രൂപയാണ്. 50 എം.എം ലെന്‍സിന് 1,64,285 രൂപയും 70-200 എം.എം ലെന്‍സിന് 1,21,410 രൂപയും അധികമായി നല്‍കണം,

Advertisement

52 എം.പി ലെന്‍സുള്ള ട്രിപ്പിള്‍ ക്യാമറയുമായി സോണി എക്‌സ്പീരിയ X24

Best Mobiles in India

English Summary

Panasonic announces Lumix S1R and Lumix S1 full-frame mirrorless cameras